ജീവന്‍ രക്ഷിച്ച ഓട്ടോ ഡ്രൈവറെ കെട്ടിപ്പിടിച്ച് സെയ്ഫ് അലിഖാന്‍; നന്ദി പറഞ്ഞ് അമ്മ

ഓട്ടോ ഡ്രൈവര്‍ ലീലാവതി ആശുപത്രിയിലെത്തിയാണ് നടനെ കണ്ടത്.
saif ali khan with auto driver who saved
സെയ്ഫ് അലിഖാനും ഓട്ടോഡ്രൈവറും
Updated on

മുംബൈ: ആക്രമിയുടെ കുത്തേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറോട് നന്ദിപറഞ്ഞ് കെട്ടിപ്പിടിച്ച് നടന്‍ സെയ്ഫ് അലി ഖാന്‍. നടന്റെ അമ്മ ശര്‍മിള ടാഗോര്‍ മകന്റെ ജീവന്‍ രക്ഷിച്ചതിന് ഓട്ടോ ഡ്രൈവറോട് നന്ദി പറയുകയും അനുഗ്രഹിക്കുകയും ചെയ്തു. അപകടം നടന്ന ജനുവരി 16ന് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ ബജന്‍ സിങ് റാണ ലീലാവതി ആശുപത്രിയിലെത്തിയാണ് നടനെ കണ്ടത്. ഡിസ്ചാര്‍ജ് ചെയ്യുന്നതിന്റെ അഞ്ച് മിനിറ്റ് മുമ്പാണ് ഇരുവരും തമ്മില്‍ കണ്ടത്.

നടന്‍ ഓട്ടോറിക്ഷയില്‍ കയറിയ ഉടനെ തന്നെ ആശുപത്രിയിലെത്താന്‍ എത്ര സമയം എടുക്കുമെന്നാണ് ആദ്യം ചോദിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ പറയുന്നു. നടന്റെ വീടിന് മുന്നിലൂടെ പോകുന്ന സമയത്ത് പെട്ടെന്ന് പ്രധാന ഗേറ്റിന് മുന്നില്‍ നിന്ന് ഓട്ടോറിക്ഷ നിര്‍ത്താന്‍ പറഞ്ഞുകൊണ്ട് ഒരു സ്ത്രീ നിലവിളിച്ചുകൊണ്ട് ഓടിയെത്തുന്നത് കണ്ടു. എന്നാല്‍ അത് സെയ്ഫ് അലി ഖാന്‍ ആണെന്ന് അപ്പോള്‍ അറിയില്ലായിരുന്നു.

ഒരു ചെറിയ കുട്ടിയും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. എട്ട് പത്ത് മിനിറ്റിനുള്ളില്‍ ഞങ്ങള്‍ ആശുപത്രിയിലെത്തി. കഴുത്തിന്റെ പുറകില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. വെളുത്ത കുര്‍ത്ത രക്തം പുരണ്ട് ചുവപ്പായി മാറിയിരുന്നു. യാത്രാ കൂലിയൊന്നും ചോദിച്ചില്ല. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com