
കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്ന അപ്പീലില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന് സിബിഐ. കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാണ് സിബിഐ അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതേ ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതില്‍ ഈ മാസം 27ന് വാദം കേള്‍ക്കുമെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 27ന് മുമ്പ് തന്നെ വാദം കേള്‍ക്കണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രൂരകൃത്യം നടത്തിയ പ്രതിക്ക് നല്‍കിയ ശിക്ഷ അപര്യാപ്തമാണെന്നും, അതിനാല്‍ വിചാരണ കോടതി ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ രാജ്ദീപ് മജുംദാര്‍ വ്യക്തമാക്കി. ജനുവരി 20നാണ് സിയാല്‍ദ അഡീഷല്‍ സെഷന്‍സ് കോടതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക