
ബംഗളൂരു: സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഒരിക്കലും ഒരു പുരുഷന് സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്ന് കര്‍ണാടക ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി പരിഗണിക്കുകയായിരുന്നു കോടതി.
2021 നവംബര്‍ 11ന് ഒരു ഹോട്ടലില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ശാരീരികമായി ആക്രമിച്ചെന്നുമാണ് പൊലീസുകാരനെതിരെയുള്ള സ്ത്രീയുടെ പരാതി. രാത്രിയില്‍ ആക്രമിച്ചതിന് ശേഷം പിറ്റേന്ന് അയാള്‍ തന്നെ ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു. പരിക്കുകള്‍ പറ്റിയ സ്ത്രീ ആശുപത്രിയില്‍ ചികിത്സ തേടി. കൊലപാതക ശ്രമം, ബലാത്സംഗം, ആക്രമണം, അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെയുള്ള സ്ത്രീയുടെ പരാതി.
എന്നാല്‍ ഇരുവരും തമ്മില്‍ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പൊലീസുകാരന്‍ വാദിച്ചു. അതുകൊണ്ട് കേസ് തള്ളണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിയും ഇരയും തമ്മിലുള്ള ലൈംഗിക ബന്ധത്തില്‍ സമ്മതത്തോടെയുള്ള പ്രവൃത്തികള്‍ ഒരിക്കലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പരാതിക്കാരിയുടെ മേല്‍ കടുത്ത സ്ത്രീ വിരുദ്ധമായ ക്രൂരതയാണ് പ്രതി കാണിച്ചതെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക