'കുട്ടികളെ അവരവരുടെ അഭിരുചികള്‍ പിന്തുടരാന്‍ അനുവദിക്കണം, അവര്‍ മികച്ച വ്യക്തികളാവട്ടെ'

കുട്ടികളെ അവരുടെ താല്‍പ്പര്യങ്ങള്‍ പിന്തുടരാന്‍ അനുവദിക്കണമെന്നും ഇരുവരും പറഞ്ഞു.
thinkedu conclave 2025
സന്ദീപ് നാരായണനും രാധെ ജഗ്ഗിയുംദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്
Updated on
1 min read

ചെന്നൈ: കലാ കായിക ഇനങ്ങളിലോ മറ്റേതെങ്കിലും തരത്തിലുള്ള കഴിവുകളോ ഉള്ള കുട്ടികളാണെങ്കില്‍ വിദ്യാഭ്യാസത്തോടൊപ്പം ആ മേഖലകളില്‍ കൂടി പ്രാവീണ്യം നേടാന്‍ അവരെ പ്രാപ്തരാക്കണമെന്ന് കലാ ദമ്പതികളായ സന്ദീപ് നാരായണനും രാധെ ജഗ്ഗിയും അഭിപ്രായപ്പെട്ടു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

കര്‍ണാടക സംഗീതജ്ഞന്‍ സന്ദീപ് നാരായണനും ക്ലാസിക്കല്‍ നര്‍ത്തകി രാധെ ജഗ്ഗിയും ഭാര്യാഭര്‍ത്താക്കന്‍മാരാണ്. കുട്ടിക്കാലം തൊട്ടുള്ള കലാരംഗത്തെ തങ്ങളുടെ യാത്രയെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഇരുവരും പങ്കുവെച്ചു. കുട്ടികളില്‍ പരമ്പരാഗത രീതികള്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം അവരുടെ താല്‍പ്പര്യങ്ങള്‍ പിന്തുടരാന്‍ അനുവദിക്കണമെന്ന് ഇരുവരും പറഞ്ഞു. അത് അവരെ മികച്ച വ്യക്തികളും സ്വയം അച്ചടക്കമുള്ളവരുമായി മാറ്റുമെന്ന് ഇരുവരും പറഞ്ഞു.

സംഗീതം തന്നെ എങ്ങനെ അച്ചടക്കമുള്ള വ്യക്തിയാക്കി മാറ്റിയെന്നതിനെക്കുറിച്ച് സന്ദീപ് പറയുന്നതിങ്ങനെ, '' തുടക്കത്തില്‍ സംഗീതത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തെ സ്‌കൂള്‍ ജീവിതം മാറ്റി നിര്‍ത്തിയാണ് സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിന് എന്റെ മാതാപിതാക്കള്‍ സമ്മതിച്ചു.'' വിദ്യാഭ്യാസം, ചിത്രകല, സംഗീതം എന്നിവയില്‍ തനിക്കുണ്ടായ അനുഭവം രാധെ ജഗ്ഗിയും പങ്കുവെച്ചു. ഇരുവരും കലാപ്രകടനം നടത്തിക്കൊണ്ടാണ് സെഷന്‍ അവസാനിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Samyuktha Varma, Biju Menon
sandeep G Varier
Supreme court, Justice Sanjeev Sharma
Dulquer, Nivin
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com