ആരാധനാലയങ്ങളിലെ ലൗഡ്‌സ്പീക്കര്‍ നീക്കം ചെയ്ത് മുംബൈ പൊലീസ്; പള്ളികള്‍ ഹൈക്കോടതിയില്‍, പക്ഷഭേദമെന്ന് പരാതി

മെയ് മാസം മുതലാണ് വിക്രോളിയിലെ അഞ്ച് മുസ്ലീം പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ പൊലീസ് നീക്കം ചെയ്തത്.
Bombay High Court
ബോംബെ ഹൈക്കോടതി(Bombay High Court) ഫയല്‍
Updated on
1 min read

മുംബൈ: മുസ്ലീം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത നടപടിയുടെ പൂര്‍ണ രേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. ജൂലൈ 9നകം നടപടിയുടെ പൂര്‍ണ രേഖ സമര്‍പ്പിക്കാനാണ് മുംബൈ പൊലീസിനോട് കോടതി ആവശ്യപ്പെട്ടത്. മെയ് മാസം മുതലാണ് വിക്രോളിയിലെ അഞ്ച് മുസ്ലീം പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ പൊലീസ് നീക്കം ചെയ്തത്. പൊലീസിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ആരാധനായലങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Bombay High Court
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ

ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്ത ആരാധനാലയങ്ങളുിടെ പേരുകള്‍, ലൗഡ്‌സ്പീക്കറുകളില്‍ നിന്ന് പുറപ്പെടുന്ന ശബ്ദത്തിന്റെ അളവുകള്‍, പൊലീസ് ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നോ?, നിര്‍ദേശം പാലിച്ചിരുന്നോ?, നോട്ടീസുകള്‍ തുടങ്ങിയ വിവരങ്ങളാണ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്. ആരാധനാലയങ്ങള്‍ ഇതിനകം ലൗഡ്‌സ്പീക്കര്‍ ഉപയോഗിച്ചതിന് പിഴയടച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ യൂസഫ് മുഖാല പറഞ്ഞു.

Bombay High Court
വിദേശത്തു നിര്‍മിക്കുന്ന അവസാനത്തെ ഇന്ത്യന്‍ യുദ്ധക്കപ്പല്‍, സജ്ജമായി ഐഎന്‍എസ് തമാല്‍; അറിയാം പ്രത്യേകതകള്‍

മുംബൈയിലെ 117 പള്ളികളില്‍ ഹര്‍ജിക്കാര്‍ നടത്തിയ സാമ്പിള്‍ സര്‍വേയില്‍ മെയ് മുതല്‍ 23 പള്ളികള്‍ക്ക് ഓരോന്നിനും 5000 രൂപ പിഴ ചുമത്തിയതായി കോടതിയെ അറിയിച്ചു. അഞ്ച് തവണ നിസ്‌കരിക്കുന്നതിനായി ബാങ്ക് വിളിക്കുന്നതിന്റെ കാരണം എന്താണെന്നറിയാമോ എന്നും ജസ്റ്റിസ് ഗുഗെ ചോദിച്ചു. നിശ്ചിത സമയങ്ങളില്‍ നമസ്‌കാരം നടത്തണം. ക്ഷേത്രങ്ങളില്‍ ആളുകള്‍ പോയി പ്രാര്‍ഥിക്കേണ്ട സമയങ്ങള്‍ നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഇതിന്റെ ആവശ്യമില്ല. ഉച്ചഭാഷിണികള്‍ നീക്കം ചെയ്താല്‍ ആളുകള്‍ക്ക് എങ്ങനെ നമസ്‌കാരത്തിന് അറിയിപ്പ് നല്‍കുമെന്നും ജഡ്ജി ചോദിച്ചു.

Summary

In response to a petition filed by five Muslim religious establishments in Vikhroli challenging the removal of their loudspeakers by the police since May as unconstitutional and violating due process, the Bombay high court (HC) on Tuesday issued notice to the police to file a complete record of action taken by them by July 9

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com