ജയലളിതയുടേയും എം ജി ആറിന്റേയും മകളെന്ന് അവകാശ വാദം; പരാതിയുമായി മലയാളി യുവതി സുപ്രീംകോടതിയില്‍

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നല്‍കി
Woman files complaint in Supreme Court claiming to be daughter of Jayalalithaa and MGR
jayalalithaa, sunitha
Updated on
1 min read

ന്യൂഡല്‍ഹി: ജയലളിതയുടെയും എം ജി ആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍. തൃശൂര്‍ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയില്‍ എത്തിയത്. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സുനിത കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നല്‍കി. ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.

Woman files complaint in Supreme Court claiming to be daughter of Jayalalithaa and MGR
'കൂടുതല്‍ ഒന്നും ചെയ്യാനില്ല'; നിമിഷ പ്രിയ കേസില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണം വേണമെന്നുമാണ് ആവശ്യം. അമ്മയെ (ജയലളിത) കൊലപ്പെടുത്തിയത് നേരിൽ കണ്ടിരുന്നു. എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. താനൊരു സാധാരണ പെണ്ണാണെന്നും അമ്മയെ സംരക്ഷിച്ചവരാണ് അമ്മയെ കൊന്നതെന്നും സുനിത ആരോപിക്കുന്നു. ശശികലയാണ് തന്റെ അമ്മയെ കൊന്നത്. പേടിയായതുകൊണ്ടാണ് ഇത്രയും കാലം വെളിപ്പെടുത്താതിരുന്നത്. ഡിഎന്‍എ ടെസ്റ്റ് ചെയ്തതാണെന്നും സമൂഹത്തിന് മുന്നില്‍ ജയലളിത വെളിപ്പെടുത്താനിരുന്നതാണെന്നുമാണ് യുവതി പറയുന്നത്.

Woman files complaint in Supreme Court claiming to be daughter of Jayalalithaa and MGR
'ഭീകരര്‍ വിനോദ സഞ്ചാരികളെ ആക്രമിക്കില്ലെന്ന് കരുതി, പഹല്‍ഗാമിലേത് സുരക്ഷാ വീഴ്ച; ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'

ജയലളിതയെ പോയി കാണാറുണ്ടായിരുന്നുവെന്നും തന്നെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും യുവതി പറയുന്നു. ജയലളിതയുടെ സ്റ്റാഫ് വഴിയാണ് പണം തന്നിരുന്നത്. 2024 ഓഗസ്ത് വരെ പണം തന്നിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

Summary

A woman claims to be the daughter of Jayalalithaa and MGR in the Supreme Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com