'ലോകം മുഴുവന്‍ ഭഗവാന്‍ ശിവനെ പിന്തുടര്‍ന്നാല്‍ എല്ലാം ശരിയാകും'; മോദിയെ പ്രശംസിച്ച് ഇറോള്‍ മസ്‌ക്

ലോക വേദിയില്‍ ഇന്ത്യയുടെ ഉയര്‍ച്ചയെയും പുരാതനമായ ആത്മീയ പൈതൃകത്തെയും ഇറോള്‍ പ്രശംസിച്ചു
Errol Musk, father of Tesla CEO Elon Musk hailed Prime Minister Narendra Modi
Errol MuskIANS
Updated on
1 min read

ന്യൂഡല്‍ഹി: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ പിതാവ് ഇറോള്‍ മസ്‌ക്(Errol Musk). ഇന്ത്യ സന്ദര്‍ശനത്തിനിടെ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് ഇറോള്‍ മസ്‌ക് മോദിയെ പ്രശംസിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ് മാദി. സാമ്പത്തിക പുരോഗതിയെ നയതന്ത്ര തന്ത്രവുമായി സമതുലിതമാക്കാനുള്ള മോദിയുടെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു. മോദി ശാന്തമായും ആത്മവിശ്വാസത്തോടെയും വ്യക്തമായും സംസാരിക്കുന്നത് കാണുന്നത് എപ്പോഴും സന്തോഷകരമാണ് അദ്ദേഹം പറഞ്ഞു.

ലോക വേദിയില്‍ ഇന്ത്യയുടെ ഉയര്‍ച്ചയെയും പുരാതനമായ ആത്മീയ പൈതൃകത്തെയും ഇറോള്‍ പ്രശംസിച്ചു. ഇന്ത്യയെ ലോശക്തിയെന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചത്. ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. അത് ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും. വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തില്‍ ഇന്ത്യയുടെ ആത്മവിശ്വാസത്തെയും അദ്ദേഹം പ്രശംസിച്ചു.

'ആക്രമണാത്മകമെന്ന് സ്വയം അവകാശപ്പെടുന്നവരില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യ നിശബ്ദമായി ലോകത്തിന് സംഭാവന ചെയ്യുന്നു. സനാതന ധര്‍മ്മത്തിലും ഇന്ത്യയുടെ ആത്മീയ പാരമ്പര്യങ്ങളിലുമുള്ള തന്റെ താല്‍പ്പര്യത്തെക്കുറിച്ചും ഇറോള്‍ മസ്‌ക് പറഞ്ഞു. ലോകം മുഴുവന്‍ ഭഗവാന്‍ ശിവനെ പിന്തുടര്‍ന്നാല്‍ എല്ലാം ശരിയാകുമെന്ന് ഞാന്‍ കരുതുന്നു.ഹിന്ദുമതം വളരെ പഴക്കമുള്ളതാണ്, വളരെ പുരാതനമാണ്, അത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഹിന്ദു തത്ത്വചിന്ത എങ്ങനെയാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമാധാനപരവുമായ ഒരു ലോകവീക്ഷണം വാഗ്ദാനം ചെയ്യുന്നു. ആധുനിക ലോകത്തിന് പഠിക്കാന്‍ കഴിയുന്ന തുടര്‍ച്ചയും വിനയവും ഇവിടെയുണ്ട്,' അദ്ദേഹം പറഞ്ഞു.

സെര്‍വോടെക് പവര്‍ സിസ്റ്റംസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇറോള്‍ മസ്‌ക് പ്രശംസിച്ചു. പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയുടെ മുന്നേറ്റത്തെ അഭിനന്ദിക്കുന്നു, സൗരോര്‍ജ്ജത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം ആഗോള സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൂര്‍ണ്ണമായും യോജിക്കുന്നയാണെന്നും മോദിയുടെ ഭാവിയെ അഭിമുഖീകരിക്കുന്ന കാഴ്ചപ്പാടിനെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിവന്റെ എട്ട് ജ്യോതിര്‍ലിംഗങ്ങള്‍ ദര്‍ശിക്കാം; ശ്രാവണ്‍ സ്‌പെഷ്യല്‍ ട്രെയിനുമായി ഐആര്‍സിടിസി, അറിയേണ്ടതെല്ലാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com