
ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷക്ക് (CUET UG) വൈകിയെത്തിയ വിദ്യാർത്ഥിക്ക് വീണ്ടും അവസരം നൽകണമെന്ന ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി (DELHI HIGH COURT). നിശ്ചയിച്ച സമയം കഴിഞ്ഞു 6 മിനിറ്റ് വൈകി എത്തിയ വിദ്യാർത്ഥി പരീക്ഷയുടെ അച്ചടക്കം പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു. 54 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ ആണ്, ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ അനുവദിച്ചാൽ ഫല പ്രഖ്യാപനം,അഡ്മിഷൻ അടക്കമുള്ള തുടർനടപടികളെ അത് ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
സി.യു.ഇ.ടി വളരെയധികം പ്രാധാന്യമുള്ള പരീക്ഷയിൽ ഒന്നാണ്. കൃത്യ സമയത്ത് ഹാളിലെത്തി പരീക്ഷ എഴുതുക എന്നുള്ളത് വിദ്യർത്ഥികളുടെ അച്ചടക്കത്തിന്റെ ഭാഗമാണ് എന്നും കോടതി വ്യക്തമാക്കി. വിദ്യാർത്ഥിയുടെ കരിയറിൽ ഇത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി അറിയാമെന്ന് പറഞ്ഞ കോടതി പക്ഷെ ഇത്തരം പരീക്ഷകളിൽ പാലിക്കേണ്ട അച്ചടക്കം അവഗണിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
മെയ് 13 ന് നടന്ന പരീക്ഷയുടെ റിപ്പോർട്ടിങ് സമയം രാവിലെ 8.30 വരെ ആയിരുന്നു. വിദ്യാർത്ഥി 8.36ന് ആണ് എക്സാം ഹാളിൽ എത്തിയത്. സമയം കഴിഞ്ഞതിനാൽ അധികൃതർ വിദ്യാർത്ഥിയെ അകത്തു പ്രവേശിപ്പിച്ചിരുന്നില്ല. ഇതിനെതിരെ നൽകിയ ഹർജിയാണ് ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ