ബംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വര്‍ധിപ്പിച്ചു, 25 ലക്ഷമാക്കി ഉയര്‍ത്തി

നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം 25 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്
Bengaluru stampede
Bengaluru stampede - ബംഗളൂരു ദുരന്തം Agency
Updated on
1 min read

ബംഗളൂരു: ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി ടീമിനെ സ്വീകരിക്കാനുള്ള ആഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍.(Bengaluru stampede )

നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വിമര്‍ശനം ബിജെപി ഉന്നയിച്ചിരുന്നു. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം 25 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് ദുരന്തത്തിന് വഴിവച്ചതെന്ന വാദത്തിലുറച്ച് നില്‍ക്കുമ്പോഴാണ് ധനസഹായ തുക ചൂണ്ടി ബിജെപി വിമര്‍ശിച്ചത്. കേരളത്തില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍, ബംഗളുരുവില്‍ മരിച്ചവര്‍ക്ക് വെറും 10 ലക്ഷം മാത്രം നല്‍കുന്നത് എന്ത് നീതിയാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിജയേന്ദ്ര ചോദിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vijay .
A minister has stated that the construction company will provide compensation to people who died and those injured in the Wayanad landslide
 85-Year-Old Bengaluru Man lucky with 28 lakhs
Police officer
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com