സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഈ വര്‍ഷം 979 ഒഴിവുകളിലേക്കാണ് യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ നടത്തിയത്.
UPSC Civil Services Exam
UPSC Civil Services Examഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ്(UPSC Civil Services Exam) പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ട് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. മേയ് 25 നാണ് പ്രിലിമിനറി പരീക്ഷ നടന്നത്.

ഈ വര്‍ഷം 979 ഒഴിവുകളിലേക്കാണ് യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ നടത്തിയത്. പത്ത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പ്രിലിമിനറി പരീക്ഷ എഴുതിയത്.

ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് മാര്‍ക്കാണ് കുറയ്ക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ നെഗറ്റീവ് മാര്‍ക്ക് സംവിധാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com