വോട്ടേഴ്‌സ് ഐഡി 15 ദിവസത്തിനകം കൈയില്‍; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതിന് ശേഷം 15 ദിവസത്തിനകം വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ( votter's id) നല്‍കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
voter's id
15 ദിവസത്തിനകം വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് (voter's id) നല്‍കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതിന് ശേഷം 15 ദിവസത്തിനകം വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ( voter's id) നല്‍കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സേവനം നല്‍കുന്നതിലും തത്സമയ ട്രാക്കിങ്ങിലും കാര്യക്ഷമത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. നിലവില്‍, വോട്ടേഴ്‌സ് ഐഡി വോട്ടര്‍മാര്‍ക്ക് എത്തിക്കാന്‍ ഒരു മാസത്തിലധികം സമയമെടുക്കുന്നുണ്ട്. ആദ്യമായി വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിന് അപേക്ഷിക്കലിന് പുറമേ നിലവിലെ കാര്‍ഡില്‍ മാറ്റം വരുത്തല്‍ അടക്കമുള്ള അപ്‌ഡേറ്റുകള്‍ക്ക് 15 ദിവസത്തിനുള്ളില്‍ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യും വിധമാണ് പുതിയ നടപടിക്രമം.

ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ (ERO) വഴി ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ തയ്യാറാക്കുന്നത് മുതല്‍ തപാല്‍ വകുപ്പ് വോട്ടര്‍ക്ക് കാര്‍ഡുകള്‍ കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിങ് പുതിയ സംവിധാനം ഉറപ്പാക്കും. ഓരോ ഘട്ടത്തിലും വോട്ടര്‍മാര്‍ക്ക് എസ്എംഎസ് വഴി അറിയിപ്പുകള്‍ ലഭിക്കും. ഇതിനായി ഇസിഐ നെറ്റ് പ്ലാറ്റ്ഫോമില്‍ ഐടി മൊഡ്യുള്‍ നടപ്പാക്കിയിട്ടുണ്ട്.

വോട്ടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട വിധം:

നാഷണല്‍ വോട്ടേഴ്സ് സര്‍വീസസ് പോര്‍ട്ടല്‍ (NVSP) വെബ്സൈറ്റിലേക്ക് പോകുക.

മുകളില്‍ വലത് കോണിലുള്ള 'സൈന്‍-അപ്പ്' ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, കാപ്ച കോഡ് എന്നിവ നല്‍കുക.

അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. പേര്, പാസ്വേഡ് എന്നിവ നല്‍കിയാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടത്.

അക്കൗണ്ട് സ്ഥിരീകരിക്കാന്‍ മൊബൈലിലേക്കും ഇ-മെയിലിലേക്കും അയച്ച ഒടിപി നല്‍കുക.

മൊബൈല്‍ നമ്പര്‍, പാസ്വേഡ്, കാപ്ച എന്നിവ ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക, തുടര്‍ന്ന് OTP ഉപയോഗിച്ച് സ്ഥിരീകരിക്കുക.

പുതിയ വോട്ടര്‍ രജിസ്‌ട്രേഷനായി 'Fill Form 6'ല്‍ ക്ലിക്ക് ചെയ്യുക. വ്യക്തിഗത വിവരങ്ങള്‍ നല്‍കുക

സമര്‍പ്പിക്കുന്നതിന് മുമ്പ് ആവശ്യമായ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷ പ്രിവ്യൂ ചെയ്യുക.

കൃത്യതയ്ക്കായി വിശദാംശങ്ങള്‍ അവലോകനം ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക.

വോട്ടര്‍ ഐഡി സ്റ്റാറ്റസ് പരിശോധിക്കാന്‍ NVSP പോര്‍ട്ടലില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍, പാസ്വേഡ്, കാപ്ച കോഡ്, OTP (വണ്‍ ടൈം പാസ്വേഡ്) എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം 'ട്രാക്ക് ആപ്ലിക്കേഷന്‍ സ്റ്റാറ്റസ്' വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. റഫറന്‍സ് നമ്പര്‍ നല്‍കുക (ഫോം 6 അല്ലെങ്കില്‍ ഫോം 6A സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്നത്). സംസ്ഥാനം തെരഞ്ഞെടുത്ത് അപേക്ഷാ സ്റ്റാറ്റസ് അറിയാന്‍ സബ്മിറ്റില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റാറ്റസ് അറിയാം.

 Election Commission of India announced on Wednesday that Electors' Photo Identity Cards (EPICs) will be delivered to voters within 15 days of an update in the electoral rolls 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com