യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

പുനക്രമീകരണം ബാധിക്കുന്ന യാത്രക്കാര്‍ക്ക് പകരം സൗകര്യം ഒരുക്കുകയോ മുഴുവന്‍ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു
air india
Air India announced a temporary reduction in services operated by Boeing 787 and 777 aircraftഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തം ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം. ഇക്കാലയളവിലെ 38 അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മൂന്ന് വിദേശസര്‍വീസുകള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

പുനക്രമീകരണം ബാധിക്കുന്ന യാത്രക്കാര്‍ക്ക് പകരം സൗകര്യം ഒരുക്കുകയോ മുഴുവന്‍ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ ഏതെല്ലാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഡല്‍ഹി-നെയ്റോബി റൂട്ടില്‍ നാല് സര്‍വീസുകളും അമൃത്സര്‍-ലണ്ടന്‍, ഗോവ-ലണ്ടന്‍ റൂട്ടിലെ മൂന്നുവീതം സര്‍വീസുകളുമാണ് റദ്ദാക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍, വ്യോമാതിര്‍ത്തി കര്‍ഫ്യൂ, പശ്ചിമേഷ്യയിലെ സംഘര്‍ഷം, സാങ്കേതിക പ്രശ്നങ്ങള്‍, സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള യാത്ര എന്നിവ മുന്‍നിര്‍ത്തിയാണ് നടപടി, എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ എന്നും എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വെട്ടിച്ചുരുക്കിയ വിമാന സര്‍വീസുകള്‍

വടക്കേ അമേരിക്ക

  • ഡല്‍ഹി-ടൊറന്റോ: ആഴ്ചയില്‍ 13 സര്‍വീസുകള്‍ ഉണ്ടായിരുന്നത് 7 ആയി കുറച്ചു

  • ഡല്‍ഹി-വാന്‍കൂവര്‍: 7 സര്‍വീസുകള്‍ 5 ആയി കുറച്ചു

  • ഡല്‍ഹി-സാന്‍ ഫ്രാന്‍സിസ്‌കോ: 10 സര്‍വീസുകള്‍ 7 ആയി കുറച്ചു

  • ഡല്‍ഹി-ചിക്കാഗോ: 7 സര്‍വീസുകള്‍ 3 ആയി കുറച്ചു

  • ഡല്‍ഹി-വാഷിങ്ടണ്‍ (ഡുള്ളസ്): 5 സര്‍വീസുകള്‍ 3 ആയി കുറച്ചു

യൂറോപ്പ്

  • ഡല്‍ഹി-ലണ്ടന്‍ (ഹീത്രൂ): ആഴ്ചയില്‍ 24 തവണയുണ്ടായിരുന്നത് 22 തവണയായി കുറച്ചു

  • ബെംഗളൂരു-ലണ്ടന്‍ (ഹീത്രൂ): 7 സര്‍വീസുകള്‍ 6 ആയി കുറച്ചു

  • അമൃത്സര്‍-ബര്‍മിങ്ഹാം, ഡല്‍ഹി-ബര്‍മിങ്ഹാം: 3 തവണയില്‍ നിന്ന് 2 തവണയായി കുറച്ചു

  • ഡല്‍ഹി-പാരീസ്: 14 സര്‍വീസുകള്‍ 12 ആക്കി.

  • ഡല്‍ഹി-മിലാന്‍: 7 സര്‍വീസുകള്‍ 4 എണ്ണമാക്കി കുറച്ചു

  • ഡല്‍ഹി-കോപ്പന്‍ഹേഗന്‍: 5 സര്‍വീസുകള്‍ 3 തവണയായി കുറച്ചു

  • ഡല്‍ഹി-വിയന്ന: 4 സര്‍വീസുകള്‍ നിന്ന് 3 ആയി കുറച്ചു

  • ഡല്‍ഹി-ആംസ്റ്റര്‍ഡാം: 7 സര്‍വീസുകള്‍ 5 ആയി കുറച്ചു

ഓസ്‌ട്രേലിയ

  • ഡല്‍ഹി-മെല്‍ബണ്‍, ഡല്‍ഹി-സിഡ്‌നി: ആഴ്ചയില്‍ 7 സര്‍വീസുകള്‍ 5 തവണയായി കുറച്ചു

ഫാര്‍ ഈസ്റ്റ്

  • ഡല്‍ഹി-ടോക്കിയോ (ഹനേഡ): ആഴ്ചയില്‍ 7 സര്‍വീസുകള്‍ ഉണ്ടായിരുന്നത് 6 തവണയായി കുറച്ചു

  • ഡല്‍ഹി-സിയോള്‍ (ഇഞ്ചിയോണ്‍): ആഴ്ചയിലെ 5 സര്‍വീസുകള്‍ 4 തവണയായി കുറച്ചു.

Summary

Air India announced a temporary reduction in services operated by Boeing 787 and 777 aircraft. details on the flights affected.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com