

ന്യൂഡല്‍ഹി: ഹൈസ്‌കൂള്‍ തലത്തില്‍ പാതിവഴിയില്‍ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഏറ്റവും കുറഞ്ഞ ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമെന്ന് കണക്കുകള്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നത്. കര്‍ണാടകയാണ് ഏറ്റവും കൂടുതല്‍ കൂട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കുട്ടികളുടെ കണക്കില്‍ മുന്നിലുള്ളത്. ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ് കര്‍ണാടകയിലെ കണക്ക്.
ഒന്‍പത്, പത്ത് ക്ലാസുകളില്‍ എത്തുമ്പോഴേക്കും പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ ദേശീയ ശരാശരി 14.1 ശതമാനമാണ്. കര്‍ണാടകയില്‍ ഇത് 22.2 ശതമാനമാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കേരളത്തില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത കുട്ടികളുടെ നിരക്ക് 3.4 ശതമാനം മാത്രമാണ്. തമിഴ്‌നാട് 7.8 ശതമാനം, തെലങ്കാന 11.43, ആന്ധ്ര പ്രദേശ് 12.48 എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ദേശീയ തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കര്‍ണാടകയേക്കാള്‍ മോശം അവസ്ഥയാണ് ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളത്. ബിഹാറില്‍ 25.63 ശതമാനം കുട്ടികള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നില്ല. അസമില്‍ ഇത് 25.07 ശതമാനമാണ്. പശ്ചിമ ബംഗാളില്‍ 17.87 ശതമാനം കുട്ടികള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല.
വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് അധികമുള്ള സംസ്ഥാനങ്ങള്‍ പരിഹാര നടപടികള്‍ അടിയന്തരമായ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കാനും വീടുകള്‍ കയറിയിറങ്ങി ബോധവത്കരണം നടത്തുന്നതടക്കം പരിഗണിക്കണം എന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
Kerala has the lowest number of high school dropouts. This progress is highlighted in the latest report by the Union Ministry of Education
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
