
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മികവിനെ പ്രകീര്‍ത്തിച്ചു രംഗത്തു വന്നതിനു പിന്നാലെ, രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകമുയര്‍ത്തി ബിജെപി നേതാവുമൊത്ത് ശശി തരൂര്‍ എംപിയുടെ സെല്‍ഫി. ബിജെപി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡ എക്‌സില്‍ പങ്കുവച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ്, ചര്‍ച്ചയായത്. അവസാനം നമ്മള്‍ ഒരേ ദിശയിലെത്തി എന്നാണ് പണ്ഡ കുറിച്ചത്.
'അവസാനം നമ്മളുടെ യാത്ര ഒരേ ദിശയിലെത്തിയെന്നു തോന്നുന്നു എന്നു പറഞ്ഞപ്പോള്‍ കൂടെയുള്ള സുഹൃത്ത് അതിനെ കുസൃതിയെന്നു വിളിച്ചു' എന്നാണ് തരൂരിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പാണ്ഡ നല്‍കിയ ക്യാപ്ഷന്‍. ഇതു പെട്ടെന്നു തന്നെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. ചിത്രത്തിനു താഴെ ഒട്ടേറെപ്പേര്‍ കമന്റുമായും എത്തി.
റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തി കഴിഞ്ഞ ദിവസം തരൂര്‍ രംഗത്തുവന്നിരുന്നു. മോദിയെ എതിര്‍ത്ത് നേരത്തെ താന്‍ എടുത്ത നിലപാട് തെറ്റായിപ്പോയെന്ന് ഏറ്റു പറഞ്ഞ തരൂര്‍ പ്രധാനമന്ത്രിയുടെ നിലപാട് ഇന്ത്യയ്ക്കു ഖ്യാതിയുണ്ടാക്കിക്കൊടുത്തതായും അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ റെയ്‌സിന ഡലലോഗ്‌സില്‍ പങ്കെടുത്തുകൊണ്ടായിരുന്നു തരൂരിന്റെ പ്രസംഗം.
തരൂരിന്റെ 'മോദി അനുകൂല' നിലപാടില്‍ കോണ്‍ഗ്രസ് പ്രതികരിച്ചില്ലെങ്കിലും ബിജെപി അത് ഉടന്‍ തന്നെ ആയുധമാക്കി മാറ്റി. മോദിയുടെ നയതന്ത്രി മികവിനെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും അംഗീകരിക്കേണ്ടി വരുന്നുവെന്നാണ് മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക