എംപിമാര്‍ക്ക് കോളടിച്ചു; ശമ്പളത്തില്‍ 24 ശതമാനം വര്‍ധന; കൈയില്‍ കിട്ടും 1,24,000 രൂപ

2023 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം.
Centre announces 24% salary hike, pension revision for MPs
പാർലമെന്റ്പിടിഐ
Updated on

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1,24,000 രൂപയായാണ് ഉയര്‍ത്തിയത്. പ്രതിദിന അലവന്‍സ് 2000 രൂപയില്‍ നിന്ന് 2500 രൂപയാക്കി ഉയര്‍ത്തി. 2023 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം.

നിലവിലെ എംപിമാരുടെ ശമ്പളത്തില്‍ 24 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. മുന്‍ എംപിമാരുടെ പെന്‍ഷന്‍ 25,000ല്‍ നിന്ന് 31,000 രൂപയാക്കിയുമാണ് വര്‍ധന.

2018ലാണ് എംപിമാരുടെ ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും ഏറ്റവും ഒടുവില്‍ വര്‍ധിപ്പിച്ചത്. ലോക്സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com