'അയ്യപ്പനും കോശിയും മോഡല്‍ പ്രതികാരം'; ഗുജറാത്തില്‍ ഒളിച്ചോട്ടത്തിന് പകവീട്ടാനും ബുള്‍ഡോസര്‍ നീതി

യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെയും ബന്ധുക്കളുടെയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി പ്രതികാരം ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
'Bulldozer revenge' 6 held for demolishing houses of man his kin over elopement
ഗുജറാത്തില്‍ ഒളിച്ചോട്ടത്തിന് പകവീട്ടാനും ബുള്‍ഡോസര്‍ നീതിഎഎന്‍ഐ
Updated on: 
1 min read

ബറൂച്ച്: വിവാഹിതയായ യുവതിയുമായി ഒളിച്ചോടിയതിനെ തുടര്‍ന്ന് യുവാവിന്റെയും ബന്ധുക്കളുടെയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് പ്രതികാരം. ഗുജറാത്തിലെ ബറൂച്ച് ജില്ലിയലാണ് സംഭവം. മറ്റൊരു സമുദായത്തില്‍പ്പെട്ടയാള്‍ക്കൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഇതിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെയും ബന്ധുക്കളുടെയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി പ്രതികാരം ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

മാര്‍ച്ച് 21 ന് ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ കരേലി ഗ്രാമത്തിലാണ് സംഭവം. അന്നേദിവസം രാത്രിയിലാണ് യുവതിയുടെ ബന്ധുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് യുവാവിന്റെയും അയാളുടെ കുടുംബാംഗങ്ങളുടെയും ആറ് വീടുകള്‍ തകര്‍ത്തത്. സംഭവത്തില്‍ ബുള്‍ഡോസര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മാതാപിതാക്കളെ സന്ദര്‍ശിക്കാനായി സമീപ ജില്ലയിലെ വീട്ടിലെത്തിയപ്പോഴാണ് യുവതി മറ്റൊരു സമുദായത്തില്‍പ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടിയതെന്ന് പൊലീസ് പറയുന്നു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയതായും പൊലീസ് പറഞ്ഞു. രണ്ട് ദിവസത്തിനകം യുവതിയെ വീട്ടില്‍ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ അമ്മയുടെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister K M Shaji
Saharanpur mosque demolished after court rules it ‘illegally’ built on govt land, heavy security deployed
Police Station Brutality CCTV Visuals
Uthrada Pachil today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com