
ചെന്നൈ: ഹാസ്യതാരം കുനാൽ കമ്രയ്ക്കു ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. യുട്യൂബ് വിഡിയോയിൽ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡേക്കെതിരേ പരാമർശം നടത്തിയതിന് കുനാൽ കമ്രയുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് താരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി കുനാലിനു ഏപ്രിൽ ഏഴ് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അതുവരെ താരത്തെ അറസ്റ്റ് ചെയ്യരുതെന്നു കോടതി വ്യക്തമാക്കി.
തന്റെ ജീവനു ഭീഷണിയുണ്ടെന്നും അതിനാൽ മഹാരാഷ്ട്ര കോടതിയെ സമീപിക്കാൻ സാധിക്കില്ലെന്നും കുനാൽ ഹർജിയിൽ പറയുന്നു. 2021 മുതൽ താൻ ചെന്നൈയിലേക്ക് താമസം മാറിയെന്നും അന്ന് മുതൽ താൻ തമിഴ്നാട് സംസ്ഥാനത്തെ താമസക്കാരനാണെന്നും ഹർജിയിൽ കുനാൽ വ്യക്തമാക്കിയിരുന്നു. മുംബൈ പൊലീസിന്റെ അറസ്റ്റ് ഭയന്നാണ് ഹർജിയെന്നും കുനാൽ ഹർജിയിൽ പറയുന്നു.
കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് കുനാലിനു മുംബൈയിലെ ഖാർ പൊലീസ് രണ്ട് തവണ സമൻസ് അയച്ചിരുന്നു. ഈ മാസം 31നു ഹാജരാകാനാണ് സമൻസിൽ വ്യക്തമാക്കിയത്.
മാർച്ച് 31 ന് മുംബൈയിലെ ഖാർ പോലീസ് കുനാൽ കമ്രയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഷിൻഡെയെക്കുറിച്ച് ഷിൻഡെ നടത്തിയ പരാമർശം വലിയ വിവാദത്തിന് കാരണമായതിന് ശേഷം പോലീസിൽ നിന്നുള്ള രണ്ടാമത്തെ സമൻസാണിത്.
യുട്യൂബ് വിഡിയോയിൽ ഹിന്ദി ചലച്ചിത്രമായ ദിൽ തോ പാഗൽ ഹേ...യുടെ പാരഡി അവതരണത്തിലൂടെ ഏക്‌നാഥ് ഷിൻഡെയെ കളിയാക്കുകയും ചതിയൻ ആണെന്ന് പരാമർശിക്കുകയുമായിരുന്നു. കുനാൽ കമ്ര മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും ആവശ്യപ്പെട്ടപ്പോൾ ഒരു ചതിയനെ അങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് വിളിക്കുക എന്നായിരുന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ചോദ്യം. കോടതി പറഞ്ഞാലേ മാപ്പ് പറയുള്ളൂ എന്ന നിലപാടാണ് കുനാൽ സ്വീകരിച്ചത്.
താൻ ജനക്കൂട്ടത്തെ ഭയക്കുന്നില്ലെന്നും മാപ്പ് പറയില്ലെന്നും എക്‌സിലൂടെയാണ് കമ്ര പ്രതികരിച്ചത്. തനിക്കെതിരെ എടുക്കുന്ന ഏതൊരു നിയമപരമായ നടപടിക്കും പൊലീസുമായും കോടതിയുമായും സഹകരിക്കുമെന്ന് പറഞ്ഞ കമ്ര എവിടേക്കും ഒളിച്ചോടുന്നില്ലെന്നും വ്യക്തമാക്കി. ഏക്‌നാഥ് ഷിൻഡെയെക്കുറിച്ച് അജിത് പവാർ പറഞ്ഞതാണ് താൻ പറഞ്ഞത്. ഈ ജനക്കൂട്ടത്തെ ഞാൻ ഭയപ്പെടുന്നില്ല. ഇത് അവസാനിക്കുന്നതുവരെ ഞാൻ എന്റെ കട്ടിലിനടിയിൽ ഒളിച്ചിരിക്കാനുമില്ലെന്നും എക്‌സിൽ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക