narendra modi
നരേന്ദ്ര മോദിപിടിഐ

Narendra Modi: 'സെപ്റ്റംബറില്‍ സ്ഥാനമൊഴിയില്ല, 2029ലും മോദി നയിക്കും'; സഞ്ജയ് റാവത്തിന് മറുപടി

'നമ്മുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029 ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണും'
Published on

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സെപ്റ്റംബറില്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനമൊഴിയില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. അദ്ദേഹത്തിന്റെ പിന്‍ഗാമിയെ അന്വേഷിക്കേണ്ട ആവശ്യമില്ല. മോദി ഞങ്ങളുടെ നേതാവ് ആണ്. അദ്ദേഹം തുടരും' ഫഡ്‌നാവിസ് പറഞ്ഞു.

'നമ്മുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029 ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണും' ഫഡ്‌നാവിസ് പറഞ്ഞു.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോദി ആര്‍എസ്എസ് ആസ്ഥാനത്തെത്തി മോഹന്‍ ഭാഗവതിനെ കണ്ടത്. വിരമിക്കല്‍ തീരുമാനം അറിയിക്കാനാണെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. 'നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയാണ്. അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായത്. 2029 ലെ തിരഞ്ഞെടുപ്പിനു മുന്‍പ് മോദി വിരമിക്കുന്നുവെന്നാണ് സൂചന. സെപ്റ്റംബറിലാണ് നരേന്ദ്ര മോദി വിരമിക്കാന്‍ പദ്ധതിയിടുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com