തുടരുന്ന പാക് പ്രകോപനം; വിമാന സർവീസുകൾ റദ്ദാക്കി ഇൻഡി​ഗോ, എയർ ഇന്ത്യ

6 വിമാനത്താവളങ്ങളിൽ നിന്നുള്ള ഇന്നത്തെ സർവീസുകളാണ് കമ്പനികൾ റദ്ദാക്കിയത്
Air India Express
എയർ ഇന്ത്യ എക്സ്പ്രസ്ട്വിറ്റര്‍
Updated on

ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയിലെ ഇൻഡ‍ി​ഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി. ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പാകിസ്ഥാൻ വീണ്ടും നടത്തിയിരുന്നു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.

ജമ്മു, അമൃത്സർ, ചണ്ഡീ​ഗഢ്, ലേ, ശ്രീന​ഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പുർ, അമൃത്സർ, ബുജ്, ജാംന​ഗർ, ചണ്ഡീ​ഗഢ്, രാജ്കോട്ട് സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.

സ്ഥിതി​ഗതികൾ നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങൾ റദ്ദാക്കുന്നതെന്നും ഇൻഡി​ഗോ അറിയിച്ചു. സർവീസുകൾ സംബന്ധിച്ച അപ്ഡേറ്റുകൾ യാത്രക്കാർക്കു ലഭ്യമാക്കുമെന്നും എയർ ഇന്ത്യയും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com