വെടിവയ്പ്പ്; മണിപ്പുരിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിലാണ് ഏറ്റുമുട്ടൽ
10 Militants Killed In Manipur
ഫയല്‍
Updated on

ഇംഫാൽ: മണിപ്പുരിൽ സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിലാണ് ഏറ്റുമുട്ടൽ. അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും പുരോ​ഗമിക്കുകയാണെന്നു സേന വ്യക്തമാക്കി.

ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ.

ചന്ദേലിലെ ന്യൂ സാംതാൽ ​ഗ്രാമത്തിനു സമീപത്തു വച്ചാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com