
ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. 1995 ലെ വഖഫ് നിയമത്തെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്നിലുള്ളത്. വഖഫ് ബെ യൂസര്‍, വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും മുസ്ലീങ്ങളല്ലാത്തവരെ നാമനിര്‍ദ്ദേശം ചെയ്യുക, വഖഫ് പ്രകാരം സര്‍ക്കാര്‍ ഭൂമി തിരിച്ചറിയുക എന്നീ മൂന്ന് പ്രധാന വിഷയങ്ങളില്‍ ഇടക്കാല ഉത്തരവ് ആവശ്യമുണ്ടോ എന്നത് സുപ്രീം കോടതി പരിഗണിക്കും.
1995 ലെ വഖഫ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹിന്ദു കക്ഷികളുടെ ഒരു ഹര്‍ജിയും മെയ് 20 ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വഖഫ് ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്.
വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനം ചെയ്ത വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുത്. കലക്ടര്‍മാര്‍മാര്‍ക്ക് പ്രവര്‍ത്തനം തുടരാം. എന്നാല്‍ തല്‍സ്ഥിതി മാറ്റാന്‍ പാടില്ല. വഖഫ് ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും ഇപ്പോള്‍ നിയമനം നടത്തരുത് തുടങ്ങിയ മുൻ ഉത്തരവിന്റെ കാലാവധി മെയ് 20 വരെ സുപ്രീംകോടതി നീട്ടിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ