
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക.
സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകൾ കേട്ടിരുന്നത്. നിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന അപേക്ഷയിൽ കൂടുതൽ വാദം കേൾക്കണമെന്നു ചൂണ്ടിക്കാട്ടി പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടേയെന്നു സഞ്ജീവ് ഖന്ന നേരത്തെ നിശ്ചയിച്ചാണ് ഇന്നത്തേക്ക് വാദം മാറ്റിയത്.
തമിഴ്നാട്ടിലെ ഒരു ഗ്രാമം വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിച്ചതിനെതിരെ പ്രദേശവാസി കക്ഷി ചേരാൻ നൽകിയ അപേക്ഷ ചീഫ് ജസ്റ്റിസിനു മുൻപാകെ എത്തും. തമിഴ്നാട്ടിലെ 300 ഏക്കറിലധികം വിസ്തൃതിയുള്ള തിരുച്ചെന്തുറൈ ഗ്രാമം മുഴുവൻ തങ്ങളുടെ സ്വത്താണെന്ന് അവകാശപ്പെട്ടാണ് വഖഫ് ബോർഡ് നേരത്തെ രംഗത്തെത്തിയത്. ജാമിയത്ത് നേതാവ് സമർപ്പിച്ച റിട്ട് ഹർജിയിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് പ്രദേശവാസി അപേക്ഷ നൽകിയത്.
വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗൺസിൽ, ബോർഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിർദ്ദേശങ്ങളും കോടതി നേരത്തെ നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ