ഗ്രാമീണരെ രക്ഷിക്കുക എന്ന വെല്ലുവിളി മറികടന്നു; 48 മണിക്കൂറിനിടെ ഷാഹിദ് കുട്ടേ അടക്കം ആറു ഭീകരരെ വധിച്ചു; സൈന്യം

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ജമ്മു കശ്മീര്‍ മേഖലയില്‍ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളില്‍ ആറ് ഭീകരരെ വധിച്ചതായി സേനകള്‍
6 terrorists neutralised in two operations
രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളില്‍ ആറ് ഭീകരരെ വധിച്ചതായി സേനകള്‍എഎൻഐ
Updated on
1 min read

ശ്രീനഗര്‍: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ജമ്മു കശ്മീര്‍ മേഖലയില്‍ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളില്‍ ആറ് ഭീകരരെ വധിച്ചതായി സേനകള്‍. ജമ്മു കശ്മീര്‍ പൊലീസിന്റെയും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെയും ഏകോപനത്തോടെ ഇന്ത്യന്‍ സൈന്യമാണ് ഭീകരരെ അമര്‍ച്ച ചെയ്തതെന്ന് അവന്തിപോറയില്‍ സേനകള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെല്ലെര്‍, ഷോപിയാന്‍, ത്രാല്‍ മേഖലകളില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് കശ്മീര്‍ പൊലീസ് ഐജി വി കെ ബിര്‍ഡി പറഞ്ഞു. 'കശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം വര്‍ധിച്ച സാഹചര്യത്തില്‍ ഇവിടെ വിന്യസിച്ചിരിക്കുന്ന എല്ലാ സുരക്ഷാ സേനകളും അവരുടെ തന്ത്രങ്ങള്‍ അവലോകനം ചെയ്തു. ഈ അവലോകനത്തിന് ശേഷം ഭീകരപ്രവര്‍ത്തനം അമര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ശ്രദ്ധയുടെയും ഏകോപനത്തിന്റെയും അടിസ്ഥാനത്തിലാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ രണ്ട് വിജയകരമായ ഓപ്പറേഷനുകള്‍ നടത്തിയത്. അതില്‍ ഞങ്ങള്‍ക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഷോപിയാനിലെ കെല്ലെര്‍, ത്രാല്‍ മേഖലകളിലാണ് ഓപ്പറേഷന്‍ നടത്തിയത്. അതിന്റെ ഫലമായി ആകെ ആറ് ഭീകരെ വധിച്ചു. കശ്മീര്‍ താഴ്വരയിലെ ഭീകര ആവാസവ്യവസ്ഥ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,'- കശ്മീര്‍ ഐജി പറഞ്ഞു.

'മെയ് 12 ന്, കെല്ലെറിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒരു ഭീകര സംഘടനയുടെ സാന്നിധ്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. മെയ് 13 ന് രാവിലെ, ചില നീക്കങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഞങ്ങള്‍ ഭീകരരെ തേടിപ്പോയി. അവര്‍ വെടിവച്ചു. ഞങ്ങളുടെ ടീം അവരെ നിര്‍വീര്യമാക്കി. ത്രാള്‍ പ്രദേശത്തെ രണ്ടാമത്തെ ഓപ്പറേഷന്‍ ഒരു അതിര്‍ത്തി ഗ്രാമത്തിലാണ് നടത്തിയത്. ഞങ്ങള്‍ ഈ ഗ്രാമം വളഞ്ഞപ്പോള്‍, ഭീകരര്‍ വീടുകളില്‍ നിലയുറപ്പിച്ച് ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഈ സമയത്ത്, ഞങ്ങള്‍ നേരിട്ട വെല്ലുവിളി ഗ്രാമീണരെ രക്ഷിക്കുക എന്നതായിരുന്നു. ഈ ഓപ്പറേഷനില്‍ മൂന്ന് ഭീകരരെയാണ് വധിച്ചത്'- മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷി പറഞ്ഞു.

'കൊല്ലപ്പെട്ട ആറ് ഭീകരരില്‍ ഒരാളായ ഷാഹിദ് കുട്ടേ രണ്ട് പ്രധാന ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജര്‍മന്‍ വിനോദസഞ്ചാരിക്കെതിരായ ആക്രമണവും ഇതില്‍ ഉള്‍പ്പെടുന്നു. ഭീകരവാദത്തിന് ഫണ്ട് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ട്''- മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനം ഇന്ത്യന്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com