
ന്യൂഡല്‍ഹി: സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടപടികള്‍ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സര്‍വേയ്ക്ക് അനുമതി നല്‍കിയ ചന്ദൗസി കോടതി നടപടി ഹൈക്കോടതി ശരിവെച്ചു. മസ്ജിദ് വിഭാഗത്തിന്റെ ഹര്‍ജി കോടതി തള്ളി. വിചാരണ കോടതി ഉത്തരവില്‍ അപാകത ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ നവംബറില്‍ സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. പുരാതന ഹിന്ദു ക്ഷേത്രമായ ഹരിഹര്‍മന്ദിര്‍ തകര്‍ത്താണ് മുഗള്‍കാലഘട്ടത്തില്‍ പള്ളി നിര്‍മിച്ചതെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശ വാദത്തെ തുടര്‍ന്നാണ് തര്‍ക്കം രൂപപ്പെട്ടത്. പിന്നീട് സംഭാല്‍ കോടതി സര്‍വേയ്ക്ക് ഉത്തരവിടുകയായിരുന്നു. കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ മസ്ജിദില്‍ പ്രാഥമിക സര്‍വേ നടത്തി. തുടര്‍ന്ന് നവംബര്‍ 24 നും മസ്ജിദില്‍ സര്‍വേ നടത്തി. സര്‍വേ നടപടികള്‍ക്ക് പിന്നാലെ പ്രദേശത്ത് പ്രതിഷേധമുണ്ടാവുകയും പൊലീസുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് അഞ്ച് പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ആരോപണവുമായി അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് വിഷയത്തില്‍ സിവില്‍ കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ