ഇനി എല്ലാം ഒറ്റ ആപ്പില്‍; 'സ്വാറെയില്‍' പുറത്തിറക്കി റെയില്‍വേ, അറിയേണ്ടതെല്ലാം

വളരെ എളുപ്പത്തില്‍ ലോഗിന്‍ ചെയ്ത് ഉപയോഗിക്കാമെന്നതാണ് സ്വറെയിലിന്റെ മറ്റൊരു പ്രത്യേകത
Indian Railways Launches SwaRail App
സ്വാറെയില്‍റെയില്‍വേ
Updated on

ന്യൂഡല്‍ഹി: എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാകുന്ന 'സ്വാറെയില്‍' ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വെ. തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് സ്വാറെയിലിന്റെ ബീറ്റ പതിപ്പ് ലഭ്യമാണ്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഐആര്‍സിടിസി ക്രഡന്‍ഷ്യല്‍ വഴിയോ അല്ലെങ്കില്‍ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തോ ഉപയോഗിക്കാം. ഐആര്‍സിടിസി റെയില്‍ കണക്ട്, യുടിഎസ് തുടങ്ങി നേരത്തെ റെയില്‍വേയുടെ ഓരോ സേവനങ്ങള്‍ക്കും പ്രത്യേകം ആപ്പുകള്‍ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ റെയില്‍വെയുമായി ബന്ധപ്പെട്ടുള്ള എല്ലാ സേവനങ്ങളും ഒരുമിച്ച് ഒരു ആപ്പിലൂടെ ലഭ്യമാണ് എന്നതാണ് സ്വാറെയിലിന്റെ സവിശേഷത.

വളരെ എളുപ്പത്തില്‍ ലോഗിന്‍ ചെയ്ത് ഉപയോഗിക്കാമെന്നതാണ് സ്വാറെയിലിന്റെ മറ്റൊരു പ്രത്യേകത. യുടിഎസ് ആപ്പിലും റെയില്‍ കണക്ട് ആപ്പിലും ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് സ്വാറെയിലും ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കും.

  • റെയില്‍വെ മന്ത്രാലയത്തിന് കീഴിലുള്ള CRIS (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്) ആണ് സ്വാറെയില്‍ ആപ്പ് വികസിപ്പിച്ചെടുത്തത്.

  • എല്ലാത്തരം യാത്രക്കാര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഔദ്യോഗിക പ്ലാറ്റ്ഫോമാണിത്.

  • സ്വാറെയില്‍ ആപ്പ് വഴി നിങ്ങള്‍ക്ക് ട്രെയിന്‍ സമയങ്ങള്‍, റിസര്‍വ് ചെയ്തതും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും കഴിയും.

  • 'മൈ ബുക്കിംഗ്‌സ്' എന്ന വിഭാഗത്തില്‍ ട്രാവല്‍ ഹിസ്റ്ററിയും സൂക്ഷിക്കാന്‍ കഴിയും.

  • സ്വാറെയില്‍ ഒരൊറ്റ സൈന്‍-ഓണ്‍ സംവിധാനമാണെങ്കിലും ഒന്നിലധികം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

  • യാത്രക്കാര്‍ക്ക് റെയില്‍ കണക്റ്റ് അല്ലെങ്കില്‍ ഐആര്‍സിടിസി ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാനോ പുതിയൊരെണ്ണം സൃഷ്ടിക്കാനോ കഴിയും

  • ട്രെയിന്‍ തത്സമയം ട്രാക്ക് ചെയ്യാന്‍ ആപ്പിലൂടെ സാധിക്കും

  • കൂടാതെ ട്രെയിന്‍ വൈകുന്നതടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും

  • ട്രെയിനില്‍ നിങ്ങളുടെ കോച്ച് എവിടെയാണെന്ന് പരിശോധിക്കാന്‍ ആപ്പിന് നിങ്ങളെ സഹായിക്കാനാകും

  • ട്രെയിനില്‍ കയറുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആപ്പിലൂടെ സാധിക്കും

  • പ്ലാന്‍ ഷിപ്പ്‌മെന്റ്, ട്രാക്ക് ഷിപ്പ്‌മെന്റ്, ടെര്‍മിനല്‍ ഫൈന്‍ഡര്‍ തുടങ്ങിയ സേവനങ്ങളും ഉണ്ട്.

  • ഇന്ത്യന്‍ റെയില്‍വേയില്‍ പരാതികള്‍ അറിയിക്കുന്നതിനും അവ ട്രാക്ക് ചെയ്യുന്നതിനുമായി 'റെയില്‍ മദദ്' എന്ന ഫീച്ചര്‍ ലഭ്യമാണ്

  • ആപ്പിലെ ഡിജിറ്റല്‍ വാലറ്റായ ആര്‍-വാലറ്റ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് പണമടയ്ക്കാം.

  • റദ്ദാക്കിയതോ, മുടങ്ങിയതോ ആയ യാത്രകള്‍ക്ക് ആപ്പ് വഴി റീഫണ്ട് ലഭിക്കും

  • ആപ്പിന്റെ സേവനം ഒന്നിലധികം ഭാഷകളില്‍ ലഭ്യമാണ്

യുപിഐ ഇടപാടുകളില്‍ മാറ്റം, ജൂണ്‍ 30ന് പ്രാബല്യത്തില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com