
പാറ്റ്‌ന: സാമൂഹിക മാധ്യമത്തിലൂടെ പങ്കാളിയെ പരിചയപ്പെടുത്തിയ മകന്‍ തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കി ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവ്. വ്യക്തി ജീവിതത്തില്‍ തേജ് ധാര്‍മിക മൂല്യങ്ങളെ അവഗണിക്കുന്നു എന്നാരോപിച്ചാണ് നടപടി.
12 വര്‍ഷമായി താന്‍ പ്രണയത്തില്‍ ആയിരുന്നു എന്നായിരുന്നു തേജ് പ്രതാപ് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ പങ്കാളി എന്ന കുറിപ്പോടെ സ്ത്രീയ്ക്ക് ഒപ്പം നില്‍ക്കുന്ന ഫോട്ടോയും തേജ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വന്ന ലാലു പ്രസാദ് യാദവിന്റെ പ്രതികരണത്തില്‍ തേജ് പ്രതാപ് യാദവിനെ കുടുംബത്തില്‍ നിന്നും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എന്ന് അറിയിക്കുകയായിരുന്നു. 'മൂത്ത മകന്റെ പ്രവര്‍ത്തനങ്ങള്‍, പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും കുടുംബ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസൃതമല്ല' എന്ന് ലാലു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഇനിമുതല്‍ തേജ് പ്രതാപ് യാദവിന് തന്റെ പാര്‍ട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ നല്ലതും ചീത്തയും ഗുണദോഷങ്ങളും തിരിച്ചറിയാന്‍ സാധിക്കെട്ടെ. അദ്ദേഹവുമായി ബന്ധം പുലര്‍ത്തുന്നതില്‍ എല്ലാവരും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങള്‍ പൊതുജീവിതത്തില്‍ ഈ ആശയം സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തിട്ടുണ്ട്. എന്നും ലാലു പ്രസാദ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് തള്ളി തേജ് പ്രതാപ് രംഗത്തെത്തി. സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് മുന്‍ മന്ത്രി കൂടിയായ തേജ് പ്രതാപിന്റെ ഏറ്റവും പുതിയ വിശദീകരണം. നേരത്തെ വിവാഹിതനായിരുന്നു തേജ് പ്രതാപ്. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്വര്യ റായി ആയിരുന്നു ഭാര്യ. 2018 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഈ ബന്ധം അധിക കാലം മുന്നോട്ട് പോയിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ