നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു

ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലായിരുന്നു ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
Mock drill scheduled for tomorrow in Gujarat, Rajasthan and other border states postponed
Mock drill postponedപിടിഐ
Updated on

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു (Mock drill postponed). ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലായിരുന്നു ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സാങ്കേതിക കാരണങ്ങളാലാണ് മോക്ഡ്രില്‍ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളില്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലില്‍ പരിശീലിക്കുക. പ്രാദേശിക സിവില്‍ ഡിഫന്‍സ് ടീമുകള്‍, പൊലീസ്, ദുരന്ത നിവാരണ സേനകള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ മോക്ഡ്രില്ലില്‍ പങ്കെടുക്കുമെന്നായിരുന്നു സംസ്ഥാന ഭരണകൂടം അറിയിച്ചിരുന്നത്.

ഓപ്പേറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാനു നല്‍കിയ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് വീണ്ടും 4 സംസ്ഥാനങ്ങളില്‍ കൂടി മോക്ക് ഡ്രില്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടത്. തീവ്രവാദികള്‍ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപ'ബിജെപിയുടെ സൂപ്പര്‍ വക്താവാകുന്നു'; തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ്കമായി മോക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു. മേയ് 7ന് രാജ്യത്തെ 244 ജില്ലകളില്‍ മോക് ഡ്രില്‍ നടത്തിയിര. മോക് ഡ്രില്ലിന് തൊട്ടുമുന്‍പാണ് മേയ് 7ന് പുലര്‍ച്ചെ പാക്ക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com