മോട്ടോറൊളയുടെ പുതിയ രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മോട്ടോ ജി5എസ്, മോട്ടോ ജി5 എസ് പ്ലസ് എന്നി രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ആമസോണില്‍ ലഭ്യമാകുന്ന ഫോണിന് 13,999 രൂപ, 15,999 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
കോണിംഗ് ഗൊറില്ല ഗ്ലാസ്സോടുകൂടിയ 5.2 ഇന്‍ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ. ആന്‍ഡ്രോയിഡ് 7.1 നൗഗട്ടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 32 ജിബി ഇന്റേണല്‍ മെമ്മറിയും 128 ജിബി വരെ നീട്ടാവുന്ന മെമ്മറി. 4ജിബി റോം ഫോണിന് മറ്റൊരു പ്രത്യേക്തയാണ്. കൂടാതെ 16എംപി ക്യാമറയില്‍ കുറഞ്ഞ അപേര്‍ച്ചറും എല്‍ഇഡി ഫല്‍ഷ്. 3000എംഎഎച്ച് ബാറ്ററി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിങ്ങനെ പോകുന്നു മോട്ടോ ജി5ന്റെ പ്രത്യേകതകള്‍.
ഗൊറില്ല ഗ്ലാസ് 3 സുരക്ഷയോടെ 5.5 ഇന്‍ച് എച്ച്ഡി ഡിസ്‌പ്ലേ. 32ജിബി മുതല്‍ 64 ജിബി വരെ സ്‌റ്റോറേജ് കപ്പാസിറ്റിയില്‍ മോഡലുകള്‍ ലഭ്യമാണ്. 128 ജിബി വരെ നീട്ടാവുന്ന മെമ്മറിയും 4ജിബി റോം. 13എംപി ക്യാമറയില്‍ 8X വരെ ഡിജിറ്റല്‍ സൂം ലഭ്യമാണ്. കൂടാതെ 4k അള്‍ട്രാ വിഡിയോയും പകര്‍ത്താം. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് മോട്ടാ ജി5എസ് പ്ലസിന്റെ പ്രത്യേകതകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ