ഇന്ത്യയുടെ ഇ വാഹന സ്വപ്‌നത്തിന് ഐഎസ്ആര്‍ഒ ചിറകു നല്‍കും

ഇന്ത്യയുടെ ഇ വാഹന സ്വപ്‌നത്തിന് ഐഎസ്ആര്‍ഒ ചിറകു നല്‍കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന നിര്‍മാണത്തിനു ചിറകു നല്‍കാന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി ഐഎസ്ആര്‍ഒ. ഇലക്ട്രിക്ക് വാഹന നിര്‍മാണത്തിന് ആവശ്യമായ ലിഥിയം അയണ്‍ ബാറ്ററികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചത്് ഇ വാഹന മേഖലയില്‍ വലിയ കുതിച്ചു ചാട്ടത്തിനു അരങ്ങൊരുക്കും.

ഐഎസ്ആര്‍ഒ ബാറ്ററി നിര്‍മിക്കുമ്പോള്‍ ഇ വാഹനങ്ങള്‍ക്കു പത്തു മുതല്‍ 15 ശതമാനം വരെ വിലകുറയുമെന്നാണ് വിലയിരുത്തലുകള്‍. നിലവില്‍ ഇ വാഹനങ്ങളുടെ നിര്‍മാണത്തില്‍ കമ്പനികള്‍ ഏറ്റവും വെല്ലുവിളി നേരിട്ടിരുന്നത് ബാറ്ററിയുടെ കാര്യത്തിലാണ്. ഐഎസ്ആര്‍ഒ വാണിജ്യാടിസ്ഥാനത്തില്‍ ബാറ്ററി നിര്‍മിക്കുന്നതോടെ ഈ വെല്ലുവിളി പരിഹരിക്കപ്പെടും. 

അതേസമയം, രാജ്യത്ത് ഇ വാഹന നിര്‍മാണം പ്രാരംഭ ഘട്ടത്തിലാണെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ചാര്‍ജിംഗ് സ്റ്റേഷനുകളുള്‍പ്പടെ ഇവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും ഒരുക്കപ്പെട്ടിട്ടില്ല. 

ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡുമായി (ഭെല്‍) ചേര്‍ന്നാണ് ഐഎസ്ആര്‍ഒ ഇ വാഹനങ്ങള്‍ക്കുള്ള ബാറ്ററി നിര്‍മിക്കാനൊരുങ്ങുന്നത്. 

ഇലക്ട്രിക്ക് കാര്‍ നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനി അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടെസ്ല മോട്ടോഴ്‌സ് ഇന്ത്യയില്‍ ബാറ്ററി നിര്‍മാണ പ്ലാന്റ് ആരംഭിക്കുമെന്ന് 2015ല്‍ പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com