ജൂനിയേഴ്‌സിനെ സംരക്ഷിക്കാന്‍ സീനിയേഴ്‌സ് ശമ്പളം കുറയ്ക്കൂ; ഐടി കമ്പനികള്‍ക്ക് പുതിയ നിര്‍ദേശവുമായി നാരായണ മൂര്‍ത്തി

ജൂനിയേഴ്‌സിനെ സംരക്ഷിക്കാന്‍ സീനിയേഴ്‌സ് ശമ്പളം കുറയ്ക്കൂ; ഐടി കമ്പനികള്‍ക്ക് പുതിയ നിര്‍ദേശവുമായി നാരായണ മൂര്‍ത്തി

മുംബൈ: ഐടി മേഖലയിലെ തൊഴില്‍ അരക്ഷിതാവസ്ഥ ഒഴിവാക്കുന്നതിന് സീനിയര്‍ എക്‌സിക്യുട്ടീവുകള്‍ ശമ്പളം വെട്ടിക്കുറക്കണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. ലോകവ്യാപകമായി ഐടി കമ്പനികള്‍ തൊഴിലാളികളെ  പിരിച്ചുവിടുന്ന സാഹചര്യത്തിലാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. 

 ഐടി മേഖലയിലെ തൊഴില്‍ അരക്ഷിതാവസ്ഥയ്ക്കും, യൂണിയന്‍ രൂപീകരണ തീരുമാനത്തിനും സീനിയര്‍ തലത്തിലിരിക്കുന്നവര്‍ ശമ്പളം ചുരുക്കി ജൂനിയേഴ്‌സിന് തൊഴില്‍ സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കും. തൊഴിലില്‍ നിന്നും പിരിച്ചുവിടുന്നതിനോട് കൂടുതല്‍ മനുഷ്യത്വ പരമായ സമീപനം വേണം. 

ഐടി മേഖലയില്‍ ഇതിനു മുമ്പും ഇത്തരത്തിലുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. യുവതലമുറ ഐടി ജീവനക്കാരുടെ തൊഴില്‍ സംരക്ഷിക്കുന്നതിന് സീനിയര്‍ തലത്തിലുള്ളവര്‍ ചെറിയ വിട്ടുവീഴ്ചയ്ക്ക് തയാറാകണം. 2001ല്‍ വിപണി വന്‍ പ്രതിസന്ധിയിലായ സമയത്ത് ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്മാര്‍ ഇത്തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നു.-നാരാണ മൂര്‍ത്തി വ്യക്തമാക്കി.

അടുത്തിടെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതിനെതിരേ ഇന്‍ഫോസിസ് ബോര്‍ഡിനെതിരേയും നാരായണ മൂര്‍ത്തി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com