റിസര്‍വ് ചെയ്ത സീറ്റ് മറ്റു ആളുകള്‍ ഉപയോഗിച്ചു; ഇന്ത്യന്‍ റെയില്‍വേ 75,000 രൂപ നഷ്ടപരിഹാരം നല്‍കണം

റിസര്‍വ് ചെയ്ത സീറ്റ് മറ്റു ആളുകള്‍ ഉപയോഗിച്ചു; ഇന്ത്യന്‍ റെയില്‍വേ 75,000 രൂപ നഷ്ടപരിഹാരം നല്‍കണം
Updated on
1 min read

ന്യൂഡെല്‍ഹി: റിസര്‍വ് ചെയ്ത സീറ്റ് മറ്റു ആളുകള്‍ ഉപയോഗച്ചതിലൂടെ ബുദ്ധമുട്ടിയ ഉപഭോക്താവിന് ഇന്ത്യന്‍ റെയില്‍വേ 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡെല്‍ഹി ഉപഭോക്തൃ കമ്മീഷന്‍. ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരന് അതുറപ്പാക്കാത്ത ടിക്കറ്റ് പരിശോധന്റെ ശമ്പളത്തില്‍ നിന്നും നഷ്ടപരിഹാരത്തിന്റെ മൂന്നിലൊന്ന് ഈടാക്കണമെന്ന ജില്ലാ കോടതിയുടെ നിര്‍ദേശം ഡെല്‍ഹി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ സ്ഥരീകരിച്ചു.

ഡെല്‍ഹി സ്വദേശി വി വിജയകുമാര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2013 മാര്‍ച്ച് 30ന് വിശാഖ പട്ടണത്തുനിന്നും ഡെല്‍ഹിവരെ യാത്ര ചെയ്യാന്‍ ദക്ഷിണ്‍ എക്‌സ്പ്രസില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത വിജയകുമാറിന്റെ സീറ്റ് മറ്റു യാത്രക്കാര്‍ ഉപയോഗിച്ചതാണ് പരാതി നല്‍കാന്‍ കാരണം.

കാല്‍മുട്ടുവേദനയുള്ള വിജയകുമാര്‍ ലോവര്‍ ബര്‍ത്താണ് റിസര്‍വ് ചെയ്തിരുന്നത്. മധ്യപ്രദേശിലെ ബിനാ സ്റ്റേഷനില്‍ വെച്ചാണ് താന്‍ റിസര്‍വ് ചെയ്ത സീറ്റ് മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് ടിക്കറ്റ് പരിശോധകനെയോ റെയില്‍വേ ഉദ്യോഗസ്ഥരേയോ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com