യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ പൊരിഞ്ഞ പോരാട്ടം; മാരുതി സുസുക്കി മഹീന്ദ്രയെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത്

യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ പൊരിഞ്ഞ പോരാട്ടം; മാരുതി സുസുക്കി മഹീന്ദ്രയെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും മാരുതി സുസുക്കി മുമ്പില്‍. ഇന്ത്യന്‍ കമ്പനി മഹീന്ദ്ര ആന്റ് മഹീന്ദ്രയെ പിന്നിലാക്കിയാണ് മൂന്ന് പതിറ്റാണ്ടോളമായി ഇന്ത്യന്‍ വിപണിയിലുള്ള മാരുതി മുന്നിലെത്തിയത്. 

കോംപാക്ട് എസ്‌യുവി വിഭാഗത്തിലുള്ള വിറ്റാര ബ്രെസ, മള്‍ട്ടി പര്‍പ്പസ് വിഭാഗത്തിലുള്ള എര്‍ട്ടീഗ എന്നിവയ്ക്ക് വിപണിയില്‍ ആളേറിയതോടെ 2018 സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ടു മാസങ്ങളില്‍ മഹീന്ദ്രയേക്കാള്‍ 5,500 യൂണിറ്റുകളാണ് മാരുതി വില്‍പ്പന നടത്തിയത്. അതായത്, കഴിഞ്ഞ ഏപ്രിലില്‍ മഹീന്ദ്ര 18,363 യൂണിറ്റുകളും മെയില്‍ 19,331 യൂണിറ്റുകളും വില്‍പ്പന നടത്തിയപ്പോള്‍ മാരുതി സുസുക്കി ഏപ്രിലില്‍ 20,638 യൂണിറ്റുകളും മെയില്‍ 22,608  യൂണിറ്റുകളും വില്‍പ്പന നടത്തി.

ചെറു എസ് യുവികള്‍ക്ക് വിപണിയില്‍ ഡിമാന്റ് കൂടിയതോടെ ഏറ്റവും നേട്ടമുണ്ടായത് മാരുതിയുടെ ബ്രെസയ്ക്കാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com