ഷോപ്പിങ് പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ മണിക്കൂറുകള്‍; ജിഎസ്ടിക്ക് മുന്‍പ് ഓഫര്‍ പെരുമഴ തീര്‍ത്ത് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍

ഒരു ലക്ഷം രൂപ വിലവരുന്ന ടിവിക്ക് 40000 രൂപ വരെയാണ് ജിഎസ്ടി നിലവില്‍ വരുന്നതിന് മുന്‍പുള്ള വില്‍പ്പനയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ കുറച്ചിരിക്കുന്നത്
ഷോപ്പിങ് പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ മണിക്കൂറുകള്‍; ജിഎസ്ടിക്ക് മുന്‍പ് ഓഫര്‍ പെരുമഴ തീര്‍ത്ത് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍

സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശേഷം ഒരിക്കല്‍ കൂടി അര്‍ധരാത്രി പാര്‍ലമെന്റ്‌
ചേര്‍ന്ന് രാജ്യത്തെ പരോക്ഷ നികുതി വ്യവസ്ഥയെ ഒരൊറ്റ കുടക്കീഴിലാക്കുന്ന ജിഎസ്ടി പാസാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏകീകൃത നികുതി വ്യവസ്ഥ ജൂലൈ 1ന് നിലവില്‍ വരുന്നതിന് മുന്‍പ് ഓഫറുകളും, ഡിസ്‌കൗണ്ടുകളുമായി വില്‍പ്പന പൊടി പൊടിക്കുകയാണ് രാജ്യത്തെ റീറ്റെയ്ല്‍ വ്യാപാരികളും ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്മാരും.

അവസാന നിമിഷം സ്റ്റോക്കുകള്‍ വിറ്റുതീര്‍ക്കുന്നതിനായി 40 മുതല്‍ അന്‍പത് ശതമാനം വരെ ഡിസ്‌കൗണ്ടുമായാണ് ആമസോണ്‍ ഇന്ത്യയിലെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. ആമസോണിന് പുറമെ ബിഗ് ബസാര്‍ മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട് വരെയുള്ള റീറ്റെയ്ല്‍ ഭീമന്മാരും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും ജൂണ്‍ 30 അര്‍ദ്ധരാത്രി വരെ ഓഫറുകളുമായി വില്‍പ്പന തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ഒരു ലക്ഷം രൂപ വിലവരുന്ന ടിവിക്ക് 40000 രൂപ വരെയാണ് ജിഎസ്ടി നിലവില്‍ വരുന്നതിന് മുന്‍പുള്ള വില്‍പ്പനയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, മെമ്മറി കാര്‍ഡ്, സ്പീക്കേഴ്‌സ്,ലാപ്‌ടോപ് എന്നിവയ്ക്ക് ഉഗ്രന്‍ ഓഫറുകളാണ് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഷോപ്പിങ് കമ്പനികള്‍ ഉപയോക്താക്കള്‍ക്കായി മുന്നോട്ടുവയ്ക്കുന്നത്. 60000 രൂപയുണ്ടായിരുന്നു ഐഫോണ്‍7ന് 42999 രൂപയാണ് ആമസോണ്‍ ഇപ്പോള്‍ വിലയിട്ടിരിക്കുന്നത്. 

 ഓഫറുകളുടെ പെരുമഴ തീര്‍ത്തതോടെ ഏറ്റവും ഒടുവില്‍ ഓണ്‍ലൈന്‍ റിറ്റെയ്ല്‍ രംഗത്തേക്ക് കടന്നിരിക്കുന്ന പേടിഎമ്മിന്റെ പേടിഎം മാളില്‍ മൂന്നിരട്ടി ട്രാഫിക്കാണ് ജിഎസ്ടി നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ മുന്‍പുള്ള വില്‍പ്പനയില്‍ ഉണ്ടായത്. 

ടൂത്ത്‌പേസ്റ്റ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി നിലവില്‍ വന്ന് കഴിയുമ്പോള്‍ വിലകുറയും എന്നാണ് വിലയിരുത്തല്‍. കണക്കൂകൂട്ടലുകള്‍ എല്ലായിടത്തും തക്രിതിയായി നടക്കുന്നുണ്ടെങ്കിലും, കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് ഓണ്‍ലൈന്‍ റിട്ടെയ്‌ലര്‍ കമ്പനികളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com