ഒന്നര കോടി വിലയുള്ള കാറിന്റെ നമ്പര്‍ 18 ലക്ഷത്തിന്റെയായില്ലെങ്കില്‍ പിന്നെങ്ങെനാ!

ഒന്നര കോടി വിലയുള്ള കാറിന്റെ നമ്പര്‍ 18 ലക്ഷത്തിന്റെയായില്ലെങ്കില്‍ പിന്നെങ്ങെനാ!

ആന വാങ്ങിക്കുന്നവന് തോട്ടി വാങ്ങാനും അറിയാമെന്ന് നാട്ടിലൊരു ചൊല്ലുണ്ട്. ഇഷ്ടമുള്ളത് എന്തും സ്വന്തമാക്കാന്‍ പണത്തിന് സാധിക്കില്ലെങ്കിലും പലതും സ്വന്തമാക്കാന്‍ പണത്തിന് സാധിക്കുമെന്നതാണ് ചുരുക്കം. കഴിഞ്ഞ ദിവസം സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ ആര്‍ടിഒ ഓഫീസില്‍ ഇഷ്ടം തോന്നിയ നമ്പര്‍ സ്വന്തമാക്കാനായി ഒരു ബിസിനസുകാരന്‍ ചെലാവക്കിയത് 18 ലക്ഷം രൂപയാണ്. മര്യാദക്കാണെങ്കില്‍ നാട്ടിന്‍പുറങ്ങളില്‍ ഒരു രണ്ട് ബിഎച്ച്‌കെ വീടുവെക്കാം. പക്ഷെ വീട് വെച്ചാല്‍ ഇഷ്ടപ്പെട്ട നമ്പര്‍ കിട്ടില്ലല്ലോ! 

ജപ്പാന്‍ കമ്പനി ടൊയോട്ടയുടെ ആഡംബര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ലാന്‍ഡക്രൂയിസറിനാണ് തിരുവനന്തപുരം സ്വദേശിയായ കെഎസ് ബാലഗോപാല്‍ KL 01 CB 1 എന്ന ഫാന്‍സി നമ്പര്‍ 18 ലക്ഷം രൂപയ്ക്ക് ലേലത്തിലൂടെ സ്വന്തമാക്കിയത്. ഒന്നര കോടി രൂപ വിലയുള്ള അത്യാഡംബര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനത്തിന് 18 ലക്ഷം രൂപയ്ക്കുള്ള നമ്പറെങ്കിലും നല്‍കിയില്ലെങ്കില്‍ പിന്നെ എന്തല്ലേ! ഈ നമ്പറിനുള്ള ലേലത്തിനായി മൂന്ന് പേരാണുണ്ടായിരുന്നത്. ഒടുവില്‍ 'ഫാന്‍സി ഭാഗ്യം' കടാക്ഷിച്ചത് ബാലഗോപാലിനെയാണ്. 

സിനിമാ താരങ്ങളും സെലിബ്രിറ്റികളും ഇഷ്ട നമ്പര്‍ സ്വന്തമാക്കാനായി പണം വീശുന്ന ഇത്തരം വാര്‍ത്തകള്‍ സ്ഥിരമാണെങ്കിലും പുതിയതായി വാങ്ങിയ പോര്‍ഷെയ്ക്കുള്ള നമ്പറിനായി ദിലീപ് ഒരു ലക്ഷം രൂപ രജിസ്റ്റര്‍ ചെയ്തതാണ് ഫാന്‍സി നമ്പര്‍ വാര്‍ത്തയിലെ അവസാനത്തേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com