പണമിടപാടുകള്‍ക്ക് വീണ്ടും കുരുക്കിടാനൊരുങ്ങി സര്‍ക്കാര്‍; കറന്‍സി ഇടപാടു പരിധി രണ്ട് ലക്ഷമാക്കാന്‍  ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

പണമിടപാടുകള്‍ക്ക് വീണ്ടും കുരുക്കിടാനൊരുങ്ങി സര്‍ക്കാര്‍; കറന്‍സി ഇടപാടു പരിധി രണ്ട് ലക്ഷമാക്കാന്‍  ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ടു നിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറുന്നതിനിടയില്‍ പണമിടപാടുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ധനകാര്യ ഭേദഗതി നിയമത്തിന് അനുമതി ലഭിച്ചുകഴിഞ്ഞാല്‍ രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകള്‍ നിയമവിരുദ്ധമാകും.

ഫെബ്രുവരിയിലെ കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കറന്‍സി പരിധി മൂന്ന് ലക്ഷമായി നിജപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 2017 ധനകാര്യ ബില്ലിന് അനുമതി ലഭിച്ചാല്‍ രണ്ട് ലക്ഷത്തിലധികം കറന്‍സി കൈമാറുന്നത് ശിക്ഷാര്‍ഹമാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

കള്ളപ്പണം നിയന്ത്രിക്കുന്നതിനാണ് നോട്ട് കൈമാറ്റ പരിധി കുറയ്ക്കുന്നത് വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധനകാര്യ ബില്ലില്‍ ഭേദഗതി വരുത്തി ഇടപാട് പരിധി രണ്ട് ലക്ഷമാക്കി നിജപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് റെവന്യൂ സെക്രട്ടറി ഹാഷ്മുഖ് ആദിയ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com