ടൊയോട്ടയുടെ ഉപഭോക്താക്കള്‍ കാത്തിരിക്കുത് കമ്പനിക്ക് ഇഷ്ടമല്ല!

 
ടൊയോട്ടയുടെ ഉപഭോക്താക്കള്‍ കാത്തിരിക്കുത് കമ്പനിക്ക് ഇഷ്ടമല്ല!

ചെന്നൈ: ബുക്ക് ചെയ്ത വാഹനത്തിനായുള്ള ഉപഭോക്താക്കളുടെ കാത്തിരുപ്പ് കാലാവധി ചുരുക്കുന്നതിന് പ്ലാന്റുകളിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്ന് ജപ്പാന്‍ കമ്പനി ടൊയോട്ട. നിലവില്‍ കമ്പനിക്ക് ഇന്ത്യയില്‍ മികച്ച വില്‍പ്പനയുള്ള ഫോര്‍ച്ച്യൂണര്‍, ഇന്നോവ എന്നീ മോഡലുകള്‍ക്കുള്ള കാത്തിരുപ്പ് കാലാവധി ചുരുക്കാനാണ് കമ്പനി ആലോചിക്കുന്നത്. 

ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയിലുള്ള ഈ രണ്ട് മോഡലുകളുടെയും കാത്തിരുപ്പ് കാലാവധി ചുരുക്കുന്നതിന് കമ്പനിയുടെ കര്‍ണാടകയിലുള്ള പ്ലാന്റിന്റെ ശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തുമെന്ന് കമ്പനി ഡയറക്ടറും വില്‍പ്പന വിപണന സീനിയര്‍ വൈസ്പ്രസിഡന്റ് എന്‍ രാജ വ്യക്തമാക്കി.

നിലവില്‍ പുതിയ ഫോര്‍ച്യൂണറിന് മൂന്ന് മാസവും ഇന്നോവയ്ക്ക് ഒരു മാസവുമാണ് വെയ്റ്റിംഗ് പിരീഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com