മിഡ്‌നൈറ്റ് ബ്ലൂ കളര്‍ പുറംച്ചട്ടയോടെ മോട്ടോ ജി ഫൈവ് എസ് വിപണിയില്‍ 

ദീപാവലി പ്രമാണിച്ച് 2000 രൂപയുടെ ഡിസ്‌ക്കൗണ്ട് സൗകര്യം    
moto_g5s_1508139066613
moto_g5s_1508139066613
Updated on: 
1 min read

മുംബെ: പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ലെനോവയുടെ മോട്ടോ ജി ഫൈവ് എസിന്റെ പുതിയ വെരിയന്റ് വിപണിയിലിറങ്ങി.  14,999 രൂപ വിലമതിക്കുന്ന പുതിയ വെരിയന്റ് മിഡ്‌നൈറ്റ് ബ്ലൂ കളര്‍ പുറംച്ചട്ടയോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദീപാവലി പ്രമാണിച്ച് 2000 രൂപയുടെ ഡിസ്‌ക്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 21 വരെ പുതിയ ഓഫര്‍ ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും മോട്ടോ ഹബുകളിലും പുതിയ വെരിയന്റ് ലഭ്യമാണ്. ഓഗസ്റ്റിലാണ്  മോട്ടോ ജി ഫൈവ് എസ് വിപണിയിലിറങ്ങിയത്. ലുണര്‍ ഗ്രേ, ഫൈന്‍ ഗോള്‍ഡ് കളര്‍ എന്നി രണ്ട് നിറങ്ങളിലുളള പുറംച്ചട്ടയോടെയാണ് മോട്ടോ ജി ഫൈവ് എസ് അന്ന് അവതരിപ്പിച്ചത്. 

5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയും കോണിങ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണവുമാണ് പുതിയ വെരിയന്റിന്റെ സവിശേഷതകള്‍. ക്വാല്‍കം ഒക്ടാ കോര്‍ സ്‌നാപ് ഡ്രാഗണ്‍ 430 പ്രോസ്സറാണ് ഇതിന് കരുത്തുപകരുന്നത്.പുതിയ വെരിയന്റില്‍ ഫോര്‍ ജിബി റാമാണ് സജ്ജീകരിച്ചിരിക്കുന്നത്. 32 ജിബി ഇന്‍ബില്‍റ്റ് സ്്‌ട്രോറേജ് ശേഷിയാണ് മറ്റൊരു സവിശേഷത. 128 ജിബി വരെയുളള മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യാനുളള സാങ്കേതിക വിദ്യ ഹാന്‍ഡ് സെറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഡുവല്‍ സിം സംവിധാനമുളള പുതിയ വെരിയന്റിന് 3000 എംഎഎച്ച് ബാറ്ററിയാണ് കരുത്തുപകരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER