വാഹന ഉടമകൾ ജാ​ഗ്രതൈ ; അ​തി​സു​ര​ക്ഷ ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി കേന്ദ്രം ; നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റുകയോ, മാറ്റം വരുത്തുകയോ ചെയ്താൽ ഉപയോ​ഗശൂന്യമാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2018 09:23 AM  |  

Last Updated: 07th December 2018 09:23 AM  |   A+A-   |  

 

ന്യൂ​ഡ​ൽ​ഹി: പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ അ​തി​സു​ര​ക്ഷ ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി കേന്ദ്ര സ​ർ​ക്കാ​ർ. ഇ​തു​സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര മോട്ടോ​ർ വാ​ഹ​ന ച​ട്ടം 2018 ഭേ​ദ​ഗ​തി വ​രു​ത്തി കേ​ന്ദ്ര റോ​ഡ്​ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. അടുത്ത ഏപ്രിൽ മുതലാണ് നിയമം പ്രബല്യത്തിലാകുക. വാ​ഹ​നം ഷോ​റൂ​മി​ൽ ​നി​ന്ന് പു​റ​ത്തി​റ​ക്കുമ്പോൾ​ ത​ന്നെ അ​തി​സു​ര​ക്ഷ ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ചു ന​ൽ​ക​ണമെന്ന് ചട്ടം നിർദേശിക്കുന്നു.

സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​നു​വ​ദി​ച്ചാ​ൽ പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ലും വാ​ഹ​ന ഡീ​ല​ർ​മാ​ർ​ക്ക്​ അ​തി​സു​ര​ക്ഷ ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ചു​ന​ൽ​കാ​മെ​ന്നും വി​ജ്ഞാ​പ​നത്തിൽ പറയുന്നു. അ​ലു​മി​നി​യം പ്ലേ​റ്റി​ല്‍ ക്രോ​മി​യം ഉ​പ​യോ​ഗി​ച്ച് ഹോ​ളോ​ഗ്രാ​ഫ് രീ​തി​യി​ല്‍ അ​ക്ക​ങ്ങ​ള്‍ എ​ഴു​തി​യാ​ണ് അ​തി​സു​ര​ക്ഷാ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്.  നി​ല​വി​ൽ ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, ബം​ഗാ​ൾ, അ​സം, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ ചി​ല  സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​സു​ര​ക്ഷാ ന​മ്പ​ർ​പ്ലേ​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. 

ഓ​രോ വാ​ഹ​ന​ത്തി​നും വ്യ​ത്യ​സ്ത കോ​ഡു​ക​ള്‍ ലേ​സ​ര്‍വി​ദ്യ ഉ​പ​യോ​ഗി​ച്ച് ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ ഘ​ടി​പ്പി​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന വാ​ഹ​ന​ത്തി​ന്റെ എ​ൻ​ജി​ൻ ന​മ്പർ അടക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും കോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തു​വ​ഴി വ്യാ​ജ ന​മ്പ​ർ ​പ്ലേ​റ്റി​ൽ ഒാ​ടു​ന്ന​തും മോ​ഷ​ണം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യും. ന​മ്പ​ർ​​​ പ്ലേ​റ്റ്​ അ​ഴി​ച്ചു​മാ​റ്റാ​​നോ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ ശ്ര​മി​ച്ചാ​ൽ ഉ​പയോ​ഗ​​​ ശൂ​ന്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ്​ അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ നി​ർ​മാ​ണം. ഇതുകൂ​ടാ​തെ, തേ​ർ​ഡ്​ ര​ജി​സ്​​​​ട്രേ​ഷ​ൻ മാ​ർ​ക്ക്, വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​നം ഏ​തെ​ന്ന്​ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള നി​റം എ​ന്നി​വ​യും ന​മ്പ​ർ ​​പ്ലേ​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.