വാര്‍ത്ത സത്യമോ അതോ കളവോ? വ്യാജന്റെ ചെവിക്ക് പിടിക്കാന്‍ ആപ്പുമായി കേംബ്രിഡ്ജില്‍ നിന്നൊരിന്ത്യാക്കാരന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തയ്ക്കുള്ളിലെ വസ്തുതകള്‍ എന്തൊക്കെയാണ് ഭാവന എത്രത്തോളമാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ മനുഷ്യനെക്കാള്‍ 
വാര്‍ത്ത സത്യമോ അതോ കളവോ? വ്യാജന്റെ ചെവിക്ക് പിടിക്കാന്‍ ആപ്പുമായി കേംബ്രിഡ്ജില്‍ നിന്നൊരിന്ത്യാക്കാരന്‍

ലണ്ടന്‍: വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കുന്നതിനായി ആപ്പുമായി കേംബ്രിഡ്ജ് വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ വംശജന്‍ രംഗത്ത്. മൈസൂര്‍ സ്വദേശിയായ ലിറിക് ജെയിനെന്ന എഞ്ചിനീയറിങ്ങുകാരനാണ് സാങ്കല്‍പ്പിക കഥകളില്‍ നിന്നും തെറ്റായ വിവരങ്ങളില്‍ നിന്നും വാര്‍ത്തകളെ വേര്‍തിരിച്ചെടുക്കുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. 

ആപ്പിന്റെ കൃത്യത പരീക്ഷിക്കുന്നതിനായി പരിശോധനകള്‍ നടന്നു വരികയാണെന്ന് വെസ്റ്റ് യോര്‍ക് ഷെയറില്‍ ടെക് സ്റ്റാര്‍ട്ടപ് നടത്തുന്ന ലിറിക് പറയുന്നു. ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ വാട്ടാസാപ്പിലൂടെ പ്രചരിച്ചതു വഴി പന്ത്രണ്ടോളം നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സാഹചര്യത്തില്‍ താന്‍ വികസിപ്പിച്ചെടുത്ത ആപ്പ് പ്രയോജനപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് ലിറില്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തയ്ക്കുള്ളിലെ വസ്തുതകള്‍ എന്തൊക്കെയാണ് ഭാവന എത്രത്തോളമാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ മനുഷ്യനെക്കാള്‍ വേഗത്തില്‍ കണക്കാക്കാന്‍ ആപ്പിന് സാധിക്കുമെന്നാണ് ലിറിക് അവകാശപ്പെടുന്നത്. 70,000 ഡൊമൈനുകളില്‍ നിന്നുള്ള വാര്‍ത്തകളാണ് ആപ്പ് ശേഖരിക്കുക. രാഷ്ട്രീയ ചായ്വ്, വസ്തുത, തെറ്റായ കണക്കുകള്‍ ഇവ ആപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ തിരിച്ചറിയും. 

20 കോടി ജനങ്ങള്‍ രാജ്യത്ത് വാട്ട്‌സാപ്പ് ഉപയോഗിക്കുന്നുവെന്നാണ് ട്രായുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അയയ്ക്കുന്നയാള്‍ക്കും വായിക്കുന്നയാള്‍ക്കും മാത്രം ലഭ്യമാകുന്ന തരത്തില്‍ എന്‍ക്രിപ്റ്റഡ് രൂപത്തിലാണ് വാട്ട്‌സപ്പ് സന്ദേശങ്ങളുടെ ഘടന ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നിയമം ഉപയോഗിച്ച് വ്യാജസന്ദേശങ്ങള്‍ തടയുന്നതിനെക്കാള്‍ സാങ്കേതിക വിദ്യയുടെ സഹായമാകും ഗുണം ചെയ്യുക എന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com