ഇനി എത്ര വലിയ തുകയും ഏതു സമയത്തും കൈമാറാം, സര്‍വീസ് ചാര്‍ജ് ഇല്ല ; ആര്‍ടിജിഎസ് സംവിധാനം ഇന്നു മുതല്‍ 24 മണിക്കൂറും

മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴി ഓണ്‍ലൈനായും ബാങ്കിന്റെ ശാഖവഴി ഓഫ്‌ലൈനായും പണം കൈമാറാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇനി എത്ര വലിയ തുകയും ഏതു സമയത്തും അയക്കാം. രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ സാമ്പത്തിക ഇടപാട് നടത്തുന്നതിന് മുഖ്യമായി ആശ്രയിക്കുന്ന റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനം (ആര്‍ടിജിഎസ്) ഇന്നുമുതല്‍ മുഴുവന്‍ സമയവും നിലവില്‍ വന്നു. 

നേരത്തെ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ആറുമണി വരെയുള്ള സമയത്ത് മാത്രമാണ് ആര്‍ടിജിഎസ് സംവിധാനം വഴി പണം അയക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇതാണ് 365 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് മാറ്റിയത്.

പ്രധാന സവിശേഷതകൾ ഇവയാണ്

തത്സമയം ഏതുബാങ്ക് അക്കൗണ്ടിലേയ്ക്കും തത്സമയം പണമയക്കാന്‍ കഴിയുന്നതാണ് ആര്‍ടിജിഎസ് സംവിധാനം. ആര്‍ടിജിഎസ് വഴി എത്രതുക കൈമാറിയാലും സര്‍വീസ് ചാര്‍ജ് ഇല്ല. തിങ്കള്‍ മുതല്‍ ഞായര്‍വരെ 24മണിക്കൂറും ഇടപാട് നടത്താം. മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവവഴി ഓണ്‍ലൈനായും ബാങ്കിന്റെ ശാഖവഴി ഓഫ്‌ലൈനായും ഈസംവിധാനംവഴി പണം കൈമാറാം.

ചുരുങ്ങിയ ഇടപാടുതുക രണ്ടുലക്ഷമാണ്. കൂടിയത തുകയ്ക്ക് പരിധിയില്ല. രണ്ടു ലക്ഷം രൂപയ്ക്കു താഴെയാണെങ്കില്‍ എന്‍ഇഎഫ്ടി സംവിധാനം വഴിയാണ് ഇടപാട് നടത്തേണ്ടത്. 2004 മാര്‍ച്ചിലാണ് ആര്‍ജിടിഎസ് സംവിധാനം രാജ്യത്ത് ആദ്യമായി നിലവില്‍ വന്നത്. നിലവില്‍ 237 ബാങ്കുകളില്‍ ഈ സേവനം ലഭിക്കും. ആര്‍ജിടിഎസ് വഴി ദിവസം ആറുലക്ഷത്തിലേറെ ഇടപാടുകളാണ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com