എയര്‍ഇന്ത്യ ഏറ്റെടുക്കലോടെ സിയാലിലും ടാറ്റയ്ക്ക് ഓഹരിപങ്കാളിത്തം; റിപ്പോര്‍ട്ട് 

നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്
നെടുമ്പാശേരി വിമാനത്താവളം, ഫയല്‍ ചിത്രം
നെടുമ്പാശേരി വിമാനത്താവളം, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ, ഈ ഓഹരിപങ്കാളിത്തം ടാറ്റ ഗ്രൂപ്പില്‍ വന്നുചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം.

വില്‍പ്പനയ്ക്ക് മുമ്പുള്ള പുനഃസംഘടന പദ്ധതി അനുസരിച്ച് കൊച്ചി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്കുള്ള മൂന്ന് ശതമാനം ഓഹരിപങ്കാളിത്തം എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡിലേക്ക് മാറ്റിയിട്ടില്ല. പുനഃസംഘടനാ പദ്ധതി അനുസരിച്ച് എയര്‍ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആസ്തികളും കടബാധ്യതയും എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡില്‍ വകകൊള്ളിച്ചിട്ടില്ല. കൊച്ചി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ 45 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കല്‍ രേഖ അനുസരിച്ച് കൊച്ചി വിമാനത്താവളത്തിലെ നിക്ഷേപം, രാജ്യത്തെ ഏക പൊതുമേഖല വിമാന സര്‍വീസിനെ ഏറ്റെടുക്കുന്ന കമ്പനിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എയര്‍ഇന്ത്യയുടെ ഓഹരി ലഭിക്കുന്നതോടെ ടാറ്റയ്ക്കും എസ്ബിഐ, ഭാരത് പെട്രോളിയം, ഹൗസിങ് ആന്റ് അര്‍ബന്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നി കമ്പനികള്‍ക്കുമായി ചേര്‍ന്ന് കൊച്ചിവിമാനത്താവളത്തില്‍ പത്തുശതമാനം ഓഹരിപങ്കാളിത്തമാകും.എയര്‍ ഇന്ത്യയെ 18,000 കോടി രൂപയ്ക്ക് ടാറ്റ സണ്‍സിന് കൈമാറുന്നതിനുള്ള കരാറില്‍ ഒക്ടോബറിലാണ് കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com