ആഗോള ഭീമന്മാരുടെ തലപ്പത്തിരിക്കുന്ന ഇന്ത്യക്കാര്‍ - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2021 08:19 PM  |  

Last Updated: 02nd December 2021 08:19 PM  |   A+A-   |  

Indians at the helm of global giants

 

ന്യൂഡല്‍ഹി: ബഹുരാഷ്ട്ര കമ്പനികളുടെ തലപ്പത്ത് ഒരു ഇന്ത്യക്കാരന്‍ കൂടി എത്തിയത് രാജ്യത്തിന് വീണ്ടും അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ്. ട്വിറ്റര്‍ തലപ്പത്ത് ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാള്‍ എത്തിയതോടെ, ആഗോള കമ്പനികളുടെ മേധാവികളായി ഇരിക്കുന്ന ഇന്ത്യക്കാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.  16 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി സ്ഥാനം ഒഴിഞ്ഞതോടെയാണ് 37കാരനായ പരാഗ് അഗ്രവാളിന് അവസരം ലഭിച്ചത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഒരു ആഗോള കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്ന വ്യക്തി എന്ന വിശേഷണത്തിനും പരാഗ് അഗ്രവാള്‍ അര്‍ഹനായി.

ആഗോള കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യക്കാര്‍ 

1. അരവിന്ദ് കൃഷ്ണ:

അമേരിക്കന്‍ ഐടി ഭീമനായ ഐബിഎമ്മിന്റെ സിഇഒ

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് കമ്പനിയുടെ തലപ്പത്ത് എത്തിയത്

1990ലാണ് ഐബിഎമ്മില്‍ ചേര്‍ന്നത്

കാന്‍പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദം, ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡി

2. സുന്ദര്‍ പിച്ചെ:

ഗുഗിള്‍ തലവനാണ് സുന്ദര്‍ പിച്ചെ

2015ലാണ് ഗൂഗിളിന്റെ തലപ്പത്ത് എത്തിയത്

2019ല്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബെറ്റിന്റെയും സിഇഒയായി

തമിഴ്‌നാട് സ്വദേശിയാണ്

ഖരക്പൂര്‍ ഐഐടിയില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിടെക് ബിരുദം

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും മെറ്റീരിയല്‍ സയന്‍സസ് & എഞ്ചിനിയറിങ്ങില്‍ എം എസ് ബിരുദം

പെന്‍സില്‍വേനിയയിലെ വാര്‍ട്ടണ്‍  സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും എംബിഎ 


3. സത്യ നദെല്ല:

മൈക്രോസോഫ്റ്റ് തലവന്‍

2014ല്‍ മുതല്‍ കമ്പനിയുടെ സിഇഒ 

സിഇഒ ആകുന്നതിന് മുന്‍പ് മൈക്രോസോഫ്റ്റ് ക്ലൗണ്ടിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്

ഹൈദരാബാദ് സ്വദേശി

മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം

അമേരിക്കയില്‍ നിന്ന് എംഎസും എംബിഎയും 

4. അജയ് ബംഗ:

മാസ്റ്റര്‍കാര്‍ഡിന്റെ തലവന്‍

2010 മുതല്‍ 2020 വരെ സിഇഒ 

അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്ന് എംബിഎയ്ക്ക് തുല്യമായ ബിരുദം 

മഹാരാഷ്ട്ര പുനെ സ്വദേശിയാണ്

5. ഇന്ദ്ര നൂയി:

ആഗോള ശീതള പാനീയ കമ്പനിയായ പെപ്‌സിയുടെ മേധാവി

ചെന്നൈ സ്വദേശിനി

ലോകത്തെ ഏറ്റവും ശക്തരായ വനിതകളില്‍ ഒരാളായി ഇന്ദ്ര നൂയിയെ ഫോര്‍ച്ച്യൂണ്‍ മാഗസിന്‍ തെരഞ്ഞെടുത്തു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി

6. ശന്തനു നാരായണ്‍:
 

അമേരിക്കന്‍ കമ്പനിയായ അഡോബിന്റെ തലവന്‍

2007 മുതല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍

ഹൈദരാബാദ് സ്വദേശി

ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ എന്‍ജിനീയറിംഗ് ബിരുദം

അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി 


7. പരാഗ് അഗ്രവാള്‍: 


പ്രമുഖ സാമൂഹ്യമാധ്യമമായ ട്വിറ്ററിന്റെ തലവന്‍

സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി സ്ഥാനം ഒഴിഞ്ഞ സിഇഒ സ്ഥാനത്ത് നിയമിതനായി

ഐഐടി മുംബൈയില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ് 

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഉപരിപഠനം

പത്തുവര്‍ഷമായി ട്വിറ്ററില്‍ പ്രവര്‍ത്തിച്ചുവരുന്നു