

ന്യൂഡല്‍ഹി: രാജ്യത്തെ 256 ജില്ലകളില്‍ സ്വര്‍ണാഭരണങ്ങളുടെ നിര്‍ബന്ധിത ഹാള്‍ മാര്‍ക്കിങ് സുഗമമായി നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ഇത് ഉടന്‍ തന്നെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന്, കാബിനറ്റ് നോട്ടീല്‍ മന്ത്രാലയം വ്യക്തമാക്കി.
ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ 256 ജില്ലകളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ ജില്ലകളില്‍ ചുരുങ്ങിയത് ഒരു ഹാള്‍മാര്‍ക്കിങ് കേന്ദ്രമെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണാഭരണങ്ങളെ 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ വ്യക്തമായി രേഖപ്പെടുത്തുകയാണ ഹാള്‍മാര്‍ക്കിങ്ങില്‍ ചെയ്യുന്നത്.
നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് ഏര്‍പ്പെടുത്തിയ ശേഷം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ (ബിഐഎസ്) രജിസ്റ്റര്‍ ചെയ്ത ജ്വല്ലറികളുടെ എണ്ണം മൂന്നിരട്ടി വര്‍ധിച്ചതായും മന്ത്രാലയം അറിയിച്ചു. 1.27 ലക്ഷം ജ്വല്ലറികള്‍ നിലവില്‍ ബിഐഎസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി പതിനഞ്ചു മുതല്‍ രാജ്യവ്യാപകമായി ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. 2019 നവംബറിലാണ് ഇതു പ്രഖ്യാപിച്ചത്. ജ്വല്ലറി മേഖലയില്‍നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് ജൂണിലേക്കു മാറ്റുകയായിരുന്നു. ഘട്ടംഘട്ടമായാണ് ഇതു നടപ്പാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates