സ്വർണവില വീണ്ടും കൂടി; നാലാഴ്ചക്കിടെ 1200 രൂപ വർധിച്ചു

ആഴ്ചകളോളം മുന്നേറി ഇന്നലെ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില വീണ്ടും ഉയർന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ആഴ്ചകളോളം മുന്നേറി ഇന്നലെ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില വീണ്ടും ഉയർന്നു. പവന് 160 രൂപയാണ് വർധിച്ചത്. 35,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 20 രൂപയാണ് കൂടിയത്. 4495 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. 

ഈ മാസത്തിന്റെ തുടക്കത്തിൽ 34,720 രൂപയായിരുന്നു സ്വർണവില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ്. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. കഴിഞ്ഞദിവസം 36,040 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം ആദ്യമായി ഇന്നലെ സ്വർണവില 240 രൂപ കുറയുകയായിരുന്നു. 

സ്വർണവില

ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. പണപ്പെരുപ്പ നിരക്ക് ഉയരുന്നത് ഉൾപ്പെടെയുള്ള ​ഘടകങ്ങൾ പരി​ഗണിച്ച് കൂടുതൽ പേർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് വരുന്നതാണ് വില ഉയരാൻ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com