സിഎൻജി വില കുത്തനെ കൂട്ടി, ഒരു കിലോയ്ക്ക് എട്ട് രൂപയുടെ വർധന; വാണിജ്യ സിലിണ്ടർ വിലയും ഉയർന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 07:17 AM  |  

Last Updated: 01st April 2022 11:08 AM  |   A+A-   |  

cng

പ്രതീകാത്മക ചിത്രം

 

കൊച്ചി; പെട്രോ‍ൾ- ഡീസൽ വില വർധനയ്ക്കു പുറമേ സിഎൻജി വിലയും വാണിജ്യ സിലിണ്ടറിന്റേയും വില കുത്തനെ കൂട്ടി. ഒരു കിലോ സിഎൻജി വിലയിൽ എട്ട് രൂപയിൽ അധികമാണ് വർധനവുണ്ടായത്. കൊച്ചിയിൽ 72 രൂപയായിരുന്ന സിഎൻജി വില 80 രൂപയായി ഉയർന്നു. മറ്റു ജില്ലകളിൽ ഇപ്പോൾ വില 83 രൂപയാണ്. 

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 256 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ കൊച്ചിയിലെ വാജിജ്യ സിലിണ്ടർ വില 2256 രൂപയായി. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഇന്ന് അധിക നികുതി ഭാരം ഉൾപ്പടെ പല സാധനങ്ങൾക്കും വില ഉയരുന്നതിനിടെയാണ് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിക്കൊണ്ട് വിലവർധവ്.

കഴിഞ്ഞ ആറ് മാസത്തിൽ സിഎൻജി നിരക്കിൽ വലിയ വർധനവാണ് ഉണ്ടായത്. ചില നഗരങ്ങളില്‍ വില 37 ശതമാനം വരെ സിഎൻജി വില കുതിച്ചു. നഗര വാതക വിതരണക്കാരുടെ വര്‍ധിച്ച ചെലവ് നികത്താനും, ശക്തമായ ലാഭം നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ വര്‍ധന. കേരളത്തിൽ ഒരു മാസം മുമ്പ് ഇത് വെറും 56.3 രൂപയായിരുന്നു സിഎൻജി വില. മൂന്നു മാസം മുമ്പ് 54.45 രൂപയും. ഇതാണ് 80 രൂപയായി വർധിച്ചത്.