മാരുതി കാറുകള്‍ക്ക് ഈ മാസം വില കൂടും

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുകി എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുന്നു
മാരുതി സ്വിഫ്റ്റ്
മാരുതി സ്വിഫ്റ്റ്

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുകി എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുന്നു. നിര്‍മാണ ചെലവ് കൂടിയതിനാല്‍ ഈ മാസം തന്നെ പുതിയ വില നടപ്പില്‍ വരുമെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍മാണ ചലവ് കുത്തനെ ഉയര്‍ന്നെങ്കിലും ഇതു കമ്പനി വന്നെ വഹിക്കുകയായിരുന്നെന്ന് റെഗുലേറ്ററി ഫയലിങ്ങില്‍ മാരുതി പറയുന്നു. ഇപ്പോള്‍ ഇതില്‍ ഒരു ഭാഗം ഉപഭോക്താവിലേക്കു കൈമാറാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഈ മാസം തന്നെ വില വര്‍ധന നടപ്പാക്കും. എല്ലാ മോഡലുകള്‍ക്കും ഇതു ബാധകമായിരിക്കുമെന്നും ഫയലിങ്ങില്‍ പറയുന്നു.

അതേസമയം വില എത്രത്തോളം വര്‍ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഓള്‍ട്ടോ മുതല്‍ എസ് ക്രോസ് വരെ വിവിധ റേഞ്ചുകളിലുള്ള കാറുകള്‍ മാരുതി പുറത്തിറക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com