ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇന്ധനവില കുറയുമോ?; എണ്ണവില 100 ഡോളറിൽ തഴെയെത്തി 

ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വിലയിൽ 4.30 ഡോളറിന്റെ കുവാണുണ്ടായത്
Published on

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും 100 ഡോളറിന് താഴെയെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയിൽ 4.30 ഡോളറിന്റെ കുവാണുണ്ടായത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 98.48 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. 

വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞു. 4.35 ഡോളറിന്റെ കുറവാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയിൽ ഉണ്ടായത്. 93.91 ഡോളറിലാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യയിലെ ഇന്ധന ആവശ്യം കഴിഞ്ഞ മാസം മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നിരുന്നു. മാർച്ച് 22ന് ശേഷം ഇന്ത്യയിൽ പെട്രോളിനും ഡീസലിനും 10 രൂപയോളമാണ് എണ്ണകമ്പനികൾ കൂട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com