ഫാസ്ടാ​ഗ് മാറ്റി പുതിയത് വാങ്ങണോ? ഉപയോക്താക്കൾക്ക് ഉടൻ അവസരം 

ഷാസി നമ്പർ മാറ്റുന്നതടക്കം സങ്കീർണ്ണമായ പല കാര്യങ്ങളും ഇതിനായി ചെയ്യേണ്ടിവരും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: നിലവിലുള്ള ഫാസ്ടാ​ഗ് മാറ്റി പുതിയത് നേടാൻ ആ​ഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഉടൻ അവസരം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശത്തിലാണ് ഈ സംവിധാനത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ഷാസി നമ്പർ മാറ്റുന്നതടക്കം സങ്കീർണ്ണമായ പല കാര്യങ്ങളും ഇതിനായി ചെയ്യേണ്ടിവരും. 

നിലവിൽ അതാത് കാർ നമ്പറുമായി ഫാസ്ടാ​ഗ് സ്ഥിരമായി ലിങ്ക് ചെയ്തിട്ടുള്ളതിനാൽ ഇത് മാറ്റാൻ കഴിയുമായിരുന്നില്ല. ഉപയോ​ഗിച്ചുകൊണ്ടിരിക്കുന്ന ഫാസ്ടാ​​ഗിലുള്ള കുടിശിക ഒഴിവാക്കാൻ പുതിയ ടാ​ഗ് സ്വീകരിക്കുന്ന രീതി പ്രോത്സാഹിപ്പിക്കാതിരിക്കാനാണ് ഈ സംവിധാനം അനുവദിക്കാതിരുന്നത്. എന്നാൽ കേടുപാടുകൾ മൂലമോ അതൃപ്തി കാരണമോ ഫാസ്ടാ​ഗ് മാറ്റണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് ഇതിനുള്ള സംവിധാനം ഉടൻ നിലവിൽ വരുമെന്നാണ് വിവരം. ജൂൺ 30 മുതൽ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും.

ഇപ്പോൾ ഒരു ടാ​ഗിന്റെ സ്റ്റാറ്റസ് ബ്ലാക്ക്ലിസ്റ്റ്, കുറഞ്ഞ ബാലൻസ്, ഒഴിവാക്കിയത് എന്നിങ്ങനെ മൂന്ന് മാനദണ്ഡങ്ങൾ പരിശോധിച്ചാണ് നിശ്ചയിക്കുന്നത്. ഇതിനൊപ്പം മൂന്ന് പുതിയ മാനദണ്ഡങ്ങൾ കൂടി ഏർപ്പെടുത്തികൊണ്ടാണ് ടാ​ഗ് മാറ്റാനുള്ള പുതിയ സംവിധാനത്തിന് തുടക്കമിടുന്നത്. ഹോട്ട്‌ലിസ്റ്റ്, ക്ലോസ്ഡ് അല്ലെങ്കില്‍ റീപ്ലെയ്‌സ് ചെയ്തത്, അസാധുവായത് എന്നിവയാണ് പുതിയ മാനദണ്ഡങ്ങള്‍. എൻപിസിഐ സർക്കുലർ പ്രകാരം നെഗറ്റീവ് ബാലൻസ് അല്ലെങ്കിൽ ലംഘനങ്ങൾ ഉള്ള ടാഗുകൾ ഹോട്ട്‌ലിസ്റ്റിന് കീഴിൽ വരും. അക്കൗണ്ട് ക്ലോസ് ചെയ്യുന്ന, ടാഗ് സറണ്ടർ ചെയ്യുന്ന അല്ലെങ്കിൽ ഒരു പുതിയ ബാങ്കിലേക്ക് മാറുന്ന ഉപയോക്താവിന്റെ ഫാസ്ടാ​ഗ് ക്ലോസ്ഡ് അല്ലെങ്കില്‍ റീപ്ലെയ്‌സ് ചെയ്തതിന്റെ കീഴിലാകും. റെഗുലേറ്ററി ബോഡികളുടെ ലംഘനങ്ങൾ നേരിട്ടാൽ ടാ​ഗുകൾ അസാധുവായ വിഭാഗത്തിലേക്ക് ചേർക്കും. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com