'ആ കാശിനു ശ്രീലങ്ക വാങ്ങിക്കൂടേ'; മസ്‌കിന്റെ ഓഫറില്‍ ട്വിറ്ററില്‍ ചൂടന്‍ ചര്‍ച്ച 

4100 കോടി ഡോളറാണ് ട്വിറ്റര്‍ സ്വന്തമാക്കുന്നതിന് ഇലോണ്‍ മസ്‌ക് മുന്നോട്ടുവച്ച വാഗ്ദാനം
ഇലോണ്‍ മസ്‌ക് /ഫയല്‍
ഇലോണ്‍ മസ്‌ക് /ഫയല്‍

ന്യൂഡല്‍ഹി: 'എന്തെങ്കിലും വാങ്ങണമെന്നു നിര്‍ബന്ധമാണെങ്കില്‍ ശ്രീലങ്ക വാങ്ങൂ, ട്വിറ്ററിനെ വെറുതെ വിടൂ' ; ഇലോണ്‍ മസ്‌ക് ട്വിറ്ററിനു വില പറഞ്ഞ വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് ട്വിറ്ററില്‍ തന്നെ വന്ന പ്രതികരണങ്ങള്‍ ഒന്നാണിത്. പലരും നര്‍മം കലര്‍ത്തിയാണ്, ട്വിറ്ററുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളോടു പ്രതികരിച്ചത്.

4100 കോടി ഡോളറാണ് ട്വിറ്റര്‍ സ്വന്തമാക്കുന്നതിന് ഇലോണ്‍ മസ്‌ക് മുന്നോട്ടുവച്ച വാഗ്ദാനം. ഏതാണ് സമാനമാണ് ശ്രീലങ്കയുടെ വിദേശ കടം. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ നട്ടം തിരിയുന്ന രാജ്യം ഈ പൈസയ്ക്കു വാങ്ങിക്കൂടേ എന്നാണ് ട്വിറ്ററാറ്റി മസ്‌കിനോടു ചോദിക്കുന്നത്.

' ഈ പൈസയ്ക്കു ശ്രീലങ്ക വാങ്ങിക്കൂടേ'- എന്നാണ് മസ്‌കിനെ ടാഗ് ചെയ്തുകൊണ്ട് ഒരു യൂസര്‍ ചോദിക്കുന്നത്. ഇതിനോടുള്ള പ്രതികരണങ്ങളും രസകരമാണ്.

വ്യാഴാഴ്ച നടന്ന റെഗുലേറ്ററി ഫയലിങ്ങിലൂടെയാണ് ഇലോണ്‍ മസ്‌കിന്റെ ഓഫര്‍ െ്രെപസ് പുറത്തുവന്നത്. ഒരു ഓഹരിക്ക് 54.20 ഡോളറാണ് മസ്‌ക് വിലയിട്ടിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഓഹരി വിപണി അവസാനിച്ചപ്പോള്‍ ഉള്ള വിലയുടെ 38 ശതമാനം അധികമാണിത്. നിലവില്‍ ട്വിറ്ററില്‍ മസ്‌കിന് ഒന്‍പതു ശതമാനത്തിലേറെ ഓഹരിപങ്കാളിത്തമുണ്ട്.

'മെച്ചപ്പെട്ട ഓഫറാണ് ഞാന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ട്വിറ്ററിന്റെ ഓഹരിയുടമ എന്ന നിലയിലുള്ള പദവിയെ കുറിച്ച് പുനഃപരിശോധന നടത്തേണ്ടി വരും' ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ ഇങ്ങനെ. ഈയാഴ്ചയുടെ തുടക്കത്തില്‍ ട്വിറ്ററിന്റെ ബോര്‍ഡ് അംഗമാവാനുള്ള തീരുമാനം വേണ്ടെന്ന് വച്ചതായി മസ്‌ക് അറിയിച്ചിരുന്നു. ബോര്‍ഡ് അംഗമായാല്‍ കമ്പനിയെ ഏറ്റെടുക്കാനുള്ള തന്റെ പദ്ധതിക്ക് തടസ്സം നേരിടുമെന്നാണ് ഇതിന് വിശദീകരണമായി മസ്‌ക് പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com