കീശ ചോരും!, ഒരെണ്ണത്തിന് '20 രൂപ'; കത്തിക്കയറി ചെറുനാരങ്ങ വില

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2022 02:59 PM  |  

Last Updated: 17th April 2022 02:59 PM  |   A+A-   |  

lemon PRICE

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില കത്തിക്കയറുന്നു. ഡല്‍ഹിയില്‍ ഒരു ചെറുനാരങ്ങയുടെ ചില്ലറവില 10നും 15 രൂപയ്ക്കും ഇടയിലാണ്. പുനെയില്‍ ചിലയിടങ്ങളില്‍ ഒരെണ്ണത്തിന് 20 രൂപ വരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വേനല്‍ക്കാലത്ത് ശരാശരി അഞ്ചു രൂപ മുതല്‍ പത്തുരൂപ വരെ ചെറുനാരങ്ങ വില വര്‍ധിക്കാറുണ്ട്. എന്നാല്‍ ഒരെണ്ണത്തിന് 20 രൂപ വരെ വര്‍ധിക്കുന്നത് ആദ്യമായാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

രണ്ട് ലിറ്റര്‍ പെട്രോളിന്റെ വിലയാണ് ഒരു കിലോ ചെറു നാരങ്ങയ്ക്ക് . ഇതോടെ നാരങ്ങാ വെള്ളത്തിനും വില കൂടിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു ഗ്ലാസ് നാരങ്ങ സോഡയ്ക്ക് 15 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് വില ഇരട്ടിയായി. 25നും 30 രൂപയ്ക്കും ഇടയിലാണ് വില.

ഡല്‍ഹിയില്‍  40 ഡിഗ്രിയിക്ക് മുകളിലാണ് താപനില.  നാരങ്ങ വെള്ളം കുടിച്ച് ദാഹമകറ്റാം എന്ന് കരുതിയാല്‍ ബുദ്ധിമുട്ടും.കിലോക്ക് 290 രൂപയാണ് വില. ഇത് പ്രത്യേക നിരക്കാണെന്ന് കച്ചവടക്കാര്‍ പറയുന്നു. യഥാര്‍ഥ വില 300 ന് മുകളിലെന്നാണ് അവര്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

എടിഎം കാര്‍ഡ് നഷ്ടപ്പെട്ടോ?, എളുപ്പത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാം, പുതിയ വഴിയുമായി എസ്ബിഐ - വീഡിയോ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ